സെക്‌സ് ഇല്ലാതെ പറ്റില്ല, വേണമെങ്കില്‍ പട്ടിണി കിടക്കാം, വീണ്ടും വൈറലായി സാമന്തയുടെ വാക്കുകൾ

author-image
മൂവി ഡസ്ക്
New Update
actor samantha.jpg

തന്റെ പേരില്‍ സ്വന്തമായൊരു പ്രൊഡക്ഷന്‍ ഹൗസ് ആരംഭിച്ചിരിക്കുകയാണ് സാമന്ത. ത്രലാല മൂവിംഗ് പിക്‌ചേഴ്‌സ് എന്ന പേരിലാണ് പുതിയ സംരംഭം. കഴിഞ്ഞ ദിവസമായിരുന്നു ഇത് സംബന്ധിച്ച പ്രഖ്യാപനം സമാന്ത പങ്കുവച്ചത്. വിവാഹമോചനത്തിന് ശേഷം രോഗങ്ങള്‍ അടക്കം ഏറെ ദുരിതങ്ങള്‍ താരം അനുഭവിച്ചിട്ടുണ്ട്.

Advertisment

താരം അടുത്തിടെ എത്തിയ മിക്ക ചിത്രങ്ങളും ഫ്‌ലോപ്പ് ആവുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രൊഡക്ഷന്‍ ഹൗസ് പ്രഖ്യാപിച്ച് സാമന്ത സന്തോഷം പങ്കുവച്ചത്. ഇതിനിടെ താരം സെക്‌സിനെ കുറിച്ച് സംസാരിച്ച ഒരു പഴയ വീഡിയോയാണ് വൈറലാകുന്നത്.2017ല്‍ ജെഎഫ്ഡബ്ല്യൂവിന് നല്‍കിയ അഭിമുഖത്തില്‍ നിന്നുള്ള വീഡിയോയാണ് പ്രചരിക്കുന്നത്. റാപ്പിഡ് ഫയര്‍ റൗണ്ടില്‍, ഭക്ഷണം അല്ലെങ്കില്‍ സെക്‌സ്? ഏത് തിരഞ്ഞെടുക്കും എന്ന ചോദ്യത്തിനുള്ള മറുപടിയാണ് സാമന്ത നല്‍കിയത്. സെക്‌സ് എന്നായിരുന്നു താരത്തിന്റെ മറുപടി.

”എനിക്ക് എപ്പോള്‍ വേണമെങ്കിലും പട്ടിണി കിടക്കാം” എന്നായിരുന്നു ഇതിന് വിശദീകരണവുമായി സാമന്ത പറഞ്ഞത്. ഇന്‍ഹിബിഷന്‍ ഇല്ലാതെ, വളരെ ബോള്‍ഡായി, സെക്‌സിനെ വളരെ നോര്‍മലൈസ് ചെയ്തുകൊണ്ടു തന്നെ മറുപടി നല്‍കിയ സാമന്തയെ അഭിനന്ദിക്കുകയാണ് ആരാധകര്‍.

Advertisment