മലയാളത്തിലെ ആദ്യത്തെ ഡിസോപ്പിയൻ മോക്കുമെന്ററി ചിത്രമായ ഗഗനചാരി ഒടിടിയിൽ റിലീസ് ചെയ്തു. ആമസോൺ പ്രൈമിലാണ് ചിത്രം റിലീസ് ചെയ്തത്. ജൂൺ 21 ന് തിയേറ്ററിൽ റിലീസ് ചെയ്ത ചിത്രം നാല് മാസത്തിന് ശേഷമാണ് ഒടിടിയിൽ എത്തുന്നത്.
ഗണേഷ് കുമാർ, ഗോകുൽ സുരേഷ്, അജു വർഗീസ്, അനാർക്കലി മരിക്കാർ എന്നിവരായിരുന്നു ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തിയത്. 2040 ലെ കേരളത്തിന്റെ പശ്ചാത്തലത്തിൽ കഥ പറഞ്ഞ ചിത്രത്തിൽ ഏലിയൻ ഹണ്ടർ വിക്ടർ വാസുദേവൻ ആയിട്ടായിരുന്നു ഗണേഷ് കുമാർ ചിത്രത്തിൽ എത്തിയത്.