/sathyam/media/media_files/UGLuRphWrnx5MowCJew0.jpg)
ഡല്‍ഹി സ്വദേശിയായ ബിസിനസുകാരന്‍ സഞ്ജയ് കപൂറിനെയാണ് നടി കരിഷ്മ കപൂർ കല്യാണം കഴിച്ചത്. 2003 ലായിരുന്നു വിവാഹം. പത്ത് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം ഇരുവരും പിരിയുകയായിരുന്നു. ദാമ്പത്യ ജീവിതം കരിഷ്മയ്ക്ക് നല്ല ഓര്‍മ്മകളൊന്നും നല്‍കിയിരുന്നില്ല. ബോളിവുഡ് കണ്ട ഏറ്റവും വലിയ വിവാദങ്ങളിലൊന്നായിരുന്നു കരിഷ്മയുടെ വിവാഹ മോചനം.
കോടതിയില്‍ സഞ്ജയ്ക്കെതിരെ കരിഷ്മ നടത്തിയ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതായിരുന്നു. സഞ്ജയ് തന്നെ നിരന്തരം മര്‍ദ്ദിക്കുമായിരുന്നുവെന്നാണ് കരിഷ്മ പറഞ്ഞത്. കൂടാതെ സഞ്ജയുടെ അമ്മയും തന്നെ ഉപദ്രവിക്കുമായിരുന്നുവെന്നും കരിഷ്മ ആരോപിച്ചിരുന്നു. തുടര്‍ന്ന്, 2012 ല്‍ കോടതി മക്കളുടെ ഉത്തരവാദിത്തം കരിഷ്മയ്ക്ക് നല്‍കി കൊണ്ട് വിവാഹ മോചനം അനുവദിക്കുകയായിരുന്നു.
ഹണിമൂണിനിടെ പോലും സഞ്ജയ് തന്നെ മര്‍ദ്ദിച്ചിരുന്നുവെന്നും കരിഷ്മ പറഞ്ഞിരുന്നു. മര്‍ദ്ദനം മാത്രമായിരുന്നില്ല കരിഷ്മയ്ക്ക് നേരിടേണ്ടി വന്നത്. തന്റെ സുഹൃത്തുക്കള്‍ക്കൊപ്പം കിടക്ക പങ്കിടാന്‍ നിര്‍ബന്ധിച്ചിരുന്നുവെന്നും കരിഷ്മ പറഞ്ഞിരുന്നു. തന്നെ ലേലം ചെയ്യാന്‍ ശ്രമിച്ചിരുന്നുവെന്നും എതിര്‍ത്തപ്പോള്‍ തന്നെ ക്രൂരമായി തല്ലിയെന്നും സുഹൃത്തുക്കളോട് തന്റെ വില എത്രയാണെന്ന് പറഞ്ഞുവെന്നും കരിഷ്മ വെളിപ്പെടുത്തിയിട്ടുണ്ട്.