New Update
/sathyam/media/media_files/zImTr8VvMvrFdInFHrNt.webp)
നീണ്ട ഇടവേളക്ക് ശേഷം മണിരത്നവും രജനികാന്തും വീണ്ടും ഒന്നിക്കുന്നതായി റിപ്പോർട്ട്. രജനിയുടെ പിറന്നാൾ ദിനമായ ഡിസംബർ 12 ന് ചിത്രം പ്രഖ്യാപിക്കുമെന്നാണ് അണിയറയിൽ നിന്ന് ലഭിക്കുന്ന വിവരം. ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.
Advertisment
1991 ൽ പുറത്തിറങ്ങിയ ദളപതിയായിരുന്നു ഈ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ അവസാന ചിത്രം. മഹാഭാരതത്തിലെ കർണ്ണ-ദുര്യോധന സൗഹൃദത്തെ ആസ്പദമാക്കി ഒരുങ്ങിയ സിനിമയിൽ സൂര്യ എന്ന കഥാപാത്രത്തെയാണ് രജനികാന്ത് അവതരിപ്പിച്ചത്. മമ്മൂട്ടിയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
അംരീഷ് പുരി, ശോഭന, ഗീത, അരവിന്ദ് സ്വാമി, ഭാനുപ്രിയ തുടങ്ങിയവരായിരുന്നു മറ്റു താരങ്ങൾ. ഇളയരാജയായിരുന്നു സംഗീതം ഒരുക്കിയത്. ചിത്രത്തിലെ ഗാനങ്ങൾ ഇന്നും ജനങ്ങൾക്കിടയിൽ സൂപ്പർ ഹിറ്റാണ്.