ഞങ്ങൾ സന്തുഷ്ടരാണ് എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോൾ 16 വയസായിരുന്നു പ്രായമെന്ന് അഭിരാമി. പതിനൊന്നാം ക്ലാസിലെ അവസാനത്തെ പരീക്ഷ എഴുതിക്കഴിഞ്ഞാണ് ഞങ്ങൾ സന്തുഷ്ടരാണ്’ എന്ന സിനിമയിൽ അഭിനയിക്കാൻ എത്തുന്നത്. ‘പത്രം’ സിനിമ കണ്ടിട്ടാണ് രാജസേനൻ സാർ ഇതിലേക്ക് വിളിക്കുന്നത്. സിനിമയിൽ തന്നെ തുടരണം എന്ന് ഒടുവിൽ ഉണ്ണികൃഷ്ണൻ സാർ അന്നെന്നോട് പറഞ്ഞിരുന്നു. അപ്പോഴാണ് ഞാൻ ചെയ്യുന്നതിൽ എന്തോ ശരിയുണ്ടെന്ന് എനിക്ക് തോന്നുന്നത്.
ഞങ്ങൾ സന്തുഷ്ടരാണ് എന്ന സിനിമ കുടുംബത്തോടൊപ്പം പോയാണ് കണ്ടത്. അമ്മാവന്മാരും അമ്മായിമാരും കസിൻസും എല്ലാവരുമുണ്ടായിരുന്നു. എല്ലാവർക്കും സിനിമ ഇഷ്ടപ്പെട്ടു. പക്ഷേ പ്രേക്ഷകരുടെ ഭാഗത്ത് നിന്നും നെഗറ്റീവ് റെസ്പോൺസ് ആയിരുന്നു. അഹങ്കാരി, തലതെറിച്ചവൾ എന്നൊക്കെ കേട്ടപ്പോൾ ആദ്യം വിഷമം തോന്നി. കോളജിൽ പരിപാടികൾക്കു പോകുമ്പോൾ നല്ല കൂവൽ കിട്ടിയിരുന്നു