Advertisment

ഞാന്‍ അഹങ്കാരിയല്ല, പക്ഷെ ആവറേജ് സിനിമകളില്‍ അഭിനയിക്കാന്‍ താല്‍പര്യമില്ല: വിഷ്ണു വിശാല്‍

author-image
മൂവി ഡസ്ക്
New Update
1410017-vishnu-vishal.webp

ചെന്നൈ: ക്യാരക്ടര്‍ റോളുകളില്‍ അഭിനയിക്കാന്‍ താല്‍പര്യമില്ലെന്നും നായകനായി തന്നെ അഭിനയിക്കാനാണ് താല്‍പര്യമില്ലെന്നും തമിഴ് നടന്‍ വിഷ്ണു വിശാല്‍. അതിനാണ് താന്‍ ഇത്രയും വര്‍ഷം കഠിനാധ്വാനം ചെയ്തതെന്നും അദ്ദേഹം ഹന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഐശ്വര്യ രജനീകാന്തിന്‍റെ 'ലാല്‍സലാം'ആണ് വിഷ്ണുവിന്‍റെ പുതിയ ചിത്രം.

Advertisment

ഐശ്വര്യ തന്നെ സമീപിച്ചിരുന്നതായും സ്ക്രിപ്റ്റ് മുഴുവന്‍ വായിച്ചു കേട്ടശേഷമാണ് താന്‍ അഭിനയിക്കാമെന്ന് സമ്മതിച്ചതെന്നും വിഷ്ണു പറഞ്ഞു. അഞ്ചു മണിക്കൂര്‍ കൊണ്ടാണ് ഐശ്വര്യ സ്ക്രിപ്റ്റ് വായിച്ചത്. വളരെ ഭംഗിയായിട്ടായിരുന്നു സ്ക്രിപ്റ്റ് അവതരിപ്പിച്ചത്. രജനി സാര്‍ ചിത്രത്തിനോട് യെസ് പറഞ്ഞപ്പോള്‍ അതിനു പിന്നില്‍ ശക്തമായ കാരണമുണ്ടാകുമെന്ന് എനിക്കറിയാമായിരുന്നു.

ഇപ്പോൾ, ഞാൻ ഒരു സിനിമ ചെയ്യാൻ തീരുമാനിക്കുന്നതിന് മുമ്പ് ഒരു സംവിധായകനോട് പൂർണ്ണമായ വിവരണം ചോദിച്ചാല്‍ ഞാൻ അഹങ്കാരി ആണെന്ന് ആളുകൾ വിചാരിച്ചേക്കാം.നല്ല സിനിമയിൽ പ്രവർത്തിക്കാനും വിജയിക്കുന്ന സ്ക്രിപ്റ്റുകൾ ഒപ്പിടാനും ഞാൻ ആഗ്രഹിക്കുന്നു എന്നതാണ് സത്യം, അതുകൊണ്ടാണ് എൻ്റെ കരിയറിൽ നിരവധി പുതുമുഖ സംവിധായകർക്കൊപ്പം ഞാൻ പ്രവർത്തിച്ചത്.കഥ, കഥാപാത്രങ്ങൾ മുതലായവയെക്കുറിച്ച് ഞാൻ ഒരുപാട് ചോദ്യങ്ങൾ ചോദിക്കാറുണ്ട്. എന്നാല്‍ എല്ലാ സംവിധായകര്‍ക്കും ഇത് ഓക്കെയാകാറില്ല...വിഷ്ണു വ്യക്തമാക്കി.

Advertisment