സർ, നിങ്ങൾ സംവിധാനം ചെയ്ത ചിത്രത്തിൽ അഭിനയിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമാണ്; റയാൻ ക്യാരക്ടർ പോസ്റ്റർ പങ്കുവച്ച് എസ്‌ജെ സൂര്യ

author-image
മൂവി ഡസ്ക്
New Update
sj-surya.jpg

തെന്നിന്ത്യൻ സൂപ്പർതാരം ധനുഷ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് റയാൻ. ധനുഷിന്റെ 50 മത്തെ ചിത്രം കൂടിയാണ് ഇത്. വൻ താരനിര അണിനിരക്കുന്ന ചിത്രത്തിൽ നടനും സംവിധായകനുമായ എസ്‌ജെ സൂര്യയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ചിത്രത്തിലെ എസ്‌ജെ സൂര്യയുടെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടിരിക്കുകായാണ് അണിയറ പ്രവർത്തകർ.

Advertisment

ബ്ലാക്ക് ആൻഡ് വൈറ്റിലുള്ള പോസ്റ്ററാണ് പങ്കുവച്ചിരിക്കുന്നത്. രൗദ്ര ഭാവത്തിൽ ചായഗ്ലാസ് പിടിച്ചു കൊണ്ടിരിക്കുന്ന താരത്തിന്റെ ചിത്രമാണ് പോസ്റ്ററിലുള്ളത്. ‘ നിങ്ങൾ സംവിധാനം ചെയ്ത ചിത്രത്തിൽ അഭിനയിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമായിരുന്നു സാർ. ഇത്തരത്തിൽ ഒരു അവസരം എനിക്ക് തന്നതിന് ഒരുപാട് നന്ദിയുണ്ട്. ഈ വേനൽക്കാലത്ത് പ്രേക്ഷകർക്ക് ലഭിക്കുന്ന വലിയൊരു ദൃശ്യവിരുന്നായിരിക്കും റയാൻ’. ക്യാരക്ടർ പോസ്റ്റർ പങ്കുവച്ച് താരം കുറിച്ചു.

ധനുഷ് നായകനാകുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. കാളിദാസ് ജയറാമും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ആക്ഷൻ ത്രില്ലർ ഗണത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും ധനുഷ് തന്നെയാണ്. വളരെ വ്യത്യസ്തമായ ലുക്കിലാണ് റയാനി-ൽ ധനുഷ് എത്തുന്നത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധിമാരനാണ് ചിത്രം നിർമ്മിക്കുന്നത്.

ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് എആർ റഹ്‌മാനാണ്. ദുഷാര വിജയൻ, എസ്.ജെ.സൂര്യ, നിത്യ മോനോൻ, അപർണ ബാലമുരളി എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ടെന്നാണ് സൂചന. കഴിഞ്ഞ ഡിസംബറിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായതായി ധനുഷ് തന്റെ എക്‌സ് പേജിലൂടെ അറിയിച്ചിരുന്നു. ചിത്രം ഈ വർഷം തന്നെ റിലീസ് ചെയ്യും.

Advertisment