വിജയ്​കാന്ത് ആരോ​ഗ്യവാൻ, വ്യാജ വർത്തകൾ പ്രചരിപ്പിക്കരുത്: ഭാര്യ പ്രേമലത

author-image
മൂവി ഡസ്ക്
New Update
21-2.jpg

ചെന്നൈ: ആരോ​ഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിൽ കഴിയുന്ന വിജയ്കാന്ത് ആരോ​ഗ്യവാനായിരിക്കുന്നുവെന്ന് ഭാ​ര്യ പ്രേമലത. അദ്ദേഹത്തെ കുറിച്ച് വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും ഭാര്യ പ്രേമലത പറഞ്ഞു. എക്സിൽ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിലൂടെയാണ് ഇക്കാര്യം പങ്കുവെച്ചത്.‌ വിജയകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെ സമൂഹമാ​ദ്ധ്യമത്തിൽ നിരവധി വ്യാജ വാർത്തകളാണ് പ്രചരിച്ചത്. ഈ വാർത്തകൾക്ക് പിന്നാലെയാണ് പ്രതികരണവുമായി അദ്ദേഹത്തിന്റെ ഭാര്യ രം​ഗത്തെത്തിയത്.

Advertisment

വിജയ്കാന്ത് ആരോ​ഗ്യവാനായിരിക്കുന്നു. ഉടൻ തന്നെ അദ്ദേഹം പൂർണ ആരോഗ്യത്തോടെ വീട്ടിലേക്ക് മടങ്ങും. സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ വിശ്വസിക്കരുതെന്നും അവർ വീഡിയോയിൽ പറയുന്നു. കഴിഞ്ഞ മാസം 18-നാണ് ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങൾ അനുഭവപ്പെട്ടതിനെ തുടന്ന് വിജയകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 14 ദിവസം കൂടി അദ്ദേഹം ചികിത്സയിൽ തുടരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അഭ്യൂഹങ്ങൾ പടർന്നത്.

Advertisment