New Update
/sathyam/media/media_files/GuoQIDk3g564UQ281UH9.jpg)
എലിസബത്ത് എവിടെ എന്ന ചോദ്യത്തിന് മറുപടിയുമായി നടൻ ബാല. ഒരു അഭിമുഖത്തിലാണ് എലിസബത്തിനെ കുറിച്ച് ഏറെ നാളുകൾക്കുശേഷം ബാല സംസാരിച്ചത്. ‘എലിസബത്തിനെ ആരുമായും താരതമ്യപ്പെടുത്തരുത്. ഞാൻ ഒരു അഭിമുഖത്തിലും എലിസബത്തിനെ കുറിച്ച് പറഞ്ഞിട്ടില്ല. ഒരേയൊരു വാക്ക് ഇപ്പോൾ പറയാം… എലിസബത്തിനെ കുറിച്ച് ഞാൻ പറയുകയാണെങ്കിൽ എലിസബത്ത് തങ്കമാണ്. പ്യൂർ ക്യാരക്ടറാണ്. ഇപ്പോൾ എന്റെ കൂടെയില്ല. ഞാനും അവളുടെ കൂടെയില്ല… വിധി.’
Advertisment
‘അവളുടെ ക്യാരക്ടറുള്ള മറ്റൊരു പെണ്ണിനെ ഞാൻ കണ്ടിട്ടില്ല. അവൾ സ്വർണ്ണമാണ്. ഇതിന്റെ മുകളിൽ ഒന്നും ചോദിക്കരുത്. ഞാൻ മരിച്ചാലും ഒരു കുറ്റവും അവളെ കുറിച്ച് ഞാൻ പറയില്ല. ഞാൻ കഷ്ടപ്പെട്ടപ്പോൾ എന്റെ ഒപ്പമുണ്ടായിരുന്നവളാണ്. എലിസബത്ത് എപ്പോഴും ഹാപ്പിയായി ഇരിക്കണം…’, എന്നാണ് ബാല എലിസബത്തിനെ കുറിച്ച് സംസാരിച്ച് പറഞ്ഞത്.