‘എന്നെ ഞാനാക്കി മാറ്റിയ ചന്ദ്രിക ടീച്ചർ, മറ്റുള്ളവരുടെ വിജയം ഞങ്ങൾ ഒരുമിച്ച് ആഘോഷിച്ചിരുന്നു’; വിദ്യാലയ ഓർമ്മകൾ പുതുക്കി കനി കുസൃതി

author-image
മൂവി ഡസ്ക്
New Update
gg-2024-06-18T132409.676.jpg

തന്റെ വിദ്യാലയ ഓർമ്മകൾ പുതുക്കി നടി കനി കുസൃതി. കാൻ ചലച്ചിത്ര മേളയിലെ പുരസ്കാര നേട്ടത്തിന് ശേഷം കനി കുസൃതിയെ തന്റെ പൂർവകാല വിദ്യാലയമായ പട്ടം ഗവ. മോഡൽ ഗേൾസ് എച്ച്എസ്എസ് ആദരിച്ചിരുന്നു. എന്നാൽ അത് ചെറിയ ആദരവ് മാത്രമായിരുന്നില്ല തന്നെ പഴയ ഓർമകളിലേക്ക് എത്തിച്ചുവെന്നും ഇപ്പോഴും സ്കൂളിൽ വരാൻ ആഗ്രഹിച്ചിരുന്നുവെന്നും നടി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

Advertisment

സ്കൂളാണ് അഭിനയത്തിന്റെ ബാലപാഠങ്ങൾ പകർന്നുനൽകിയത്. സംസ്‌കൃത നാടകത്തിലൂടെ ഈ മേഖലയിൽ എത്താൻ പ്രേരിപ്പിച്ച അധ്യാപിക ചന്ദ്രിക ഉൾപ്പെടെയുള്ളവരുമായുള്ള ഓർമകളെപ്പറ്റിയും കനി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

ഞാൻ പഠിച്ച സ്കൂളാണ് എൻ്റെ മനസ്സിനെ ഏറ്റവും കൂടുതൽ രൂപപ്പെടുത്തിയത്. കുട്ടികളുടെ പഠനകാര്യങ്ങളിൽ എൻ്റെ സ്കൂൾ ഒരിക്കലും കർശനമായിരുന്നില്ല. പകരം, ലോകത്തിലെ അത്ഭുതങ്ങളിലൂടെ സഞ്ചരിക്കാൻ അത് ഞങ്ങളെ സഹായിച്ചു. ഞങ്ങളിൽ ഭൂരിഭാഗം പേർക്കും സ്കൂളിൽ പോകുന്നത് സന്തോഷമായിരുന്നു. എൻ്റെ ജീവിതത്തിലെ ഏറ്റവും നല്ല സമയമായിരുന്നു അത്. എൻ്റെ വീടും സ്കൂളും-എനിക്ക് തികഞ്ഞ ഒരു കുട്ടിക്കാലം ഉണ്ടായിരുന്നു.

എൻ്റെ സ്‌കൂൾ കാലം ഒന്ന് പുനരാവിഷ്കരിക്കാൻ ഞാൻ സ്വപ്നം കണ്ടിരുന്നു. നമ്മുടെ സംസ്കൃത അധ്യാപിക ചന്ദ്രിക ടീച്ചറാണ് പ്രധാന കാരണങ്ങളിലൊന്ന്. അവർ വീട്ടിൽ പാകം ചെയ്ത ഭക്ഷണം ഞങ്ങളെ കഴിപ്പിക്കും സ്വാർത്ഥമായി മത്സരിക്കാതെ വായിക്കാനും പാടാനും നൃത്തം ചെയ്യാനും എഴുതാനും ചർച്ച ചെയ്യാനും ഞങ്ങളെ പ്രാപ്തരാക്കുകയും ചെയ്തു.

Advertisment