ആരാധകർക്ക് ഏറെ ഇഷ്ടമുള്ള നടിയാണ് മനീഷ കൊയിരാള. സഞ്ജയ് ലീല ബന്‍സാലിയുടെ നെറ്റ്ഫ്‌ളിക്‌സ് സീരീസായ ഹീരമണ്ടിയിലാണ് മനീഷ കൊയിരാള അവസാനമായി അഭിനയിച്ചത്.ഇപ്പോഴിതാ ഇഴുകിചേര്‍ന്നുള്ള രംഗം അഭിനയിച്ചപ്പോള്‍ തനിക്ക് മോശം അനുഭവമുണ്ടായിട്ടുണ്ടെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് നടി.
ഇഴുകിച്ചേര്‍ന്നുള്ള രംഗങ്ങളില്‍ അഭിനയിക്കുന്നതില്‍ തനിക്ക് ചില നിയന്ത്രണങ്ങളുണ്ടെന്നും മുന്‍പ് തനിക്ക് മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നുമാണ് നടി പറഞ്ഞത്. 2018 ല്‍ പുറത്തിറങ്ങിയ ലസ്റ്റ് സ്റ്റോറീസില്‍ അഭിനയിക്കാനായി സംവിധായകന്‍ ദിബാകര്‍ ബാനര്‍ജി സമീപിച്ചപ്പോഴാണ് താരം ഇതേക്കുറിച്ച് പറഞ്ഞത്. തന്റെ ആശങ്ക കേട്ട ദിബാകര്‍ ബാനര്‍ജിഅതിന് പരിഹാരം കണ്ടെന്നും മനീഷ കൊയിരാള വ്യക്തമാക്കി.