ഏപ്രിൽ 3 മുതൽ ബഹ്‌റൈനിൽ ആടുജീവിതം പ്രദർശിപ്പിക്കാൻ അനുമതി . ജിസിസി രാജ്യങ്ങളിൽ യുഎഇയിൽ മാത്രം പ്രദർശന അനുമതി നൽകിയിരുന്ന ചിത്രം ഏപ്രിൽ 3 മുതൽ ബഹ്‌റൈനിലെ തീയേറ്ററുകളിൽ എത്തുമെന്നാണ് ബഹ്‌റൈനിലെ തീയേറ്റർ മാനേജ്മെന്റ് അറിയിച്ചത്.
ബഹ്റൈനുമായി ഏറെ ബന്ധമുള്ള ചിത്രം ആണ് ആടുജീവിതം. ചിത്രത്തിന്‍റെ മൊഴിമാറ്റം വിവിധ ഇന്ത്യൻ ഭാഷകളിലുണ്ടെങ്കിലും നിലവില്‍ മലയാളം മാത്രമേ യുഎഇയിലെത്തുന്നുള്ളൂ.
ആടുജീവിതം നോവൽ ഇംഗ്ലീഷിലടക്കം ഒട്ടേറെ ഭാഷകളിൽ വിവർത്തനം ചെയ്തപ്പോഴും ഏറെ വായിക്കപ്പെട്ടു. എന്നാൽ, പുസ്തകം പിന്നീട് ഗൾഫിൽ നിരോധിക്കപ്പെടുകയും ചെയ്തു. കേരളത്തിൽ നിന്ന് തൊഴിലന്വേഷിച്ച് എത്തിയ നജീബ് എന്ന ചെറുപ്പക്കാരൻ വഞ്ചനയ്‌ക്കും ചൂഷണത്തിനും ഇരയാകുന്നതാണ് നോവലിൽ പറയുന്നത് .ഇതാണ് ഗൾഫിൽ നോവൽ നിരോധിക്കാൻ കാരണമായത്.