'പണം മോഷ്ടിച്ചു, കൊല്ലുമെന്ന് ഭീഷണി'; സംവിധാന സഹായിക്കെതിരെ പരാതിയുമായി ദുൽഖർ സിനിമയുടെ സംവിധായകൻ

author-image
മൂവി ഡസ്ക്
New Update
9fd0582-d283-4875-baa8-278d855be9f4_desing_periyasamy.jpg

ചെന്നൈ: സംവിധാന സഹായിക്കെതിരെ പരാതിയുമായി ദുൽഖർ സൽമാൻ നായകനായ കണ്ണും കണ്ണും കൊള്ളയടിത്താൽ എന്ന സിനിമയുടെ സംവിധായകൻ ദേസിങ് പെരിയസാമി. മുഹമ്മദ് ഇഖ്ബാൽ എന്ന സംവിധാന സഹായിക്കെതിരെയാണ് ദേസിങ് പെരിയസാമി പരാതി നൽകിയിരിക്കുന്നത്. തന്റെ പക്കൽ നിന്നും മൂന്ന് ലക്ഷം രൂപ മോഷ്ടിക്കുകയും ചോദിച്ചപ്പോൾ തന്നെയും ഭാര്യയെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് പരാതി.

2018 മുതൽ തന്റെ കണക്കുകൾ മുഹമ്മദ് ഇഖ്ബാലായിരുന്നു നോക്കിയിരുന്നത്. ഇയാളോട് 150 ഗ്രാമോളം വരുന്ന സ്വര്‍ണാഭരണങ്ങൾ അണ്ണാനഗറിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ പണയം വെച്ച് പണം വാങ്ങാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാൽ മുഹമ്മദ് ഇഖ്‌ബാൽ സ്വർണ്ണം പണയപ്പെടുത്തി ലഭിച്ച മൂന്നുലക്ഷം രൂപ തട്ടിയെടുത്തു. പണം ചോദിച്ചപ്പോൾ തന്നെയും ഭാര്യയെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും ദേസിങ് പെരിയസാമി ആരോപിക്കുന്നു. അദ്ദേഹത്തിന്റെ പരാതിയിൽ അണ്ണാനഗർ പൊലീസ് അന്വേഷണം ആരംഭിച്ചു.

കണ്ണും കണ്ണും കൊള്ളയടിത്താൽ എന്ന സിനിമയിലൂടെ സംവിധാന രംഗത്തേക്ക് അരങ്ങേറ്റം കുറിച്ച വ്യക്തിയാണ് ദേസിങ് പെരിയസാമി. നിലവിൽ സിമ്പു നായകനാകുന്ന എസ്ടിആർ 48 ആണ് അദ്ദേഹം സംവിധാനം ചെയ്യുന്നാണ് ചിത്രം. രാജ് കമൽ ഫിലിംസിന്റെ ബാനറിൽ കമൽഹാസനാണ് ചിത്രം നിർമ്മിക്കുന്നത്.

Advertisment
Advertisment