ക്ഷണിക്കാത്തവരാണ് അത് പറഞ്ഞ് ഉണ്ടാക്കുന്നത്, എൻഗേജ്മെന്റ് രഹസ്യമായല്ല നടത്തിയത് : സിദ്ധാർഥ്

author-image
മൂവി ഡസ്ക്
New Update
siddhu-1200x630.jpg.webp

സിദ്ധാർത്ഥിൻ്റെയും അദിതി റാവു ഹൈദരിയുടെയും വിവാഹവാർത്ത ഈയിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തെലങ്കാനയിലെ വാനപര്‍ത്തി ജില്ലയിലെ ശ്രീരംഗപൂരിലുള്ള ശ്രീ രംഗനായകസ്വാമി ക്ഷേത്രത്തില്‍ വച്ച് താരങ്ങള്‍ വിവാഹിതരായെന്നും താരങ്ങൾ ഇക്കാര്യം പുറത്തു വിട്ടില്ല എന്നുമൊക്കെയാണ് വാർത്തകൾ വന്നത്.

Advertisment

എന്നാൽ തങ്ങള്‍ വിവാഹിതരായിട്ടില്ല എന്ന് വ്യക്തമാക്കി താരങ്ങൾ രംഗത്തെത്തുകയും ചെയ്തിരുന്നു. തങ്ങളുടെ വിവാഹനിശ്ചയമാണ് കഴിഞ്ഞത് എന്ന് അറിയിച്ചുകൊണ്ട് ഇരുവരും തങ്ങളുടെ ചിത്രം പങ്കുവച്ചിരുന്നു. മോതിരം അണിഞ്ഞിരിക്കുന്ന ചിത്രം പങ്കുവച്ച് ‘അങ്ങനെ അവള്‍ യെസ് പറഞ്ഞു, എന്‍ഗേജ്ഡ്’ എന്ന് സിദ്ധാര്‍ഥ് സോഷ്യല്‍ മീഡിയയില്‍ കുറിക്കുകയും ചെയ്തു.

ഇപ്പോഴിതാ ഗലാട്ട ഗോൾഡൻ സ്റ്റാർസ് ഇവൻ്റിൽ വച്ച് സിദ്ധാർത്ഥ് അവരുടെ വിവാഹനിശ്ചയത്തെക്കുറിച്ച് തുറന്ന് സംസാരിച്ചിരിക്കുകയാണ്. ഊഹാപോഹങ്ങൾക്ക് വഴിവെക്കും എന്നതിനാൽ മുൻകൂട്ടി അറിയിക്കരുതെന്ന് തീരുമാനിച്ചിരുന്നു എന്ന താരം പറഞ്ഞത്. സ്വകാര്യതയും രഹസ്യവും തമ്മിൽ വ്യത്യാസമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

‘ഞങ്ങൾ വിവാഹനിശ്ചയം രഹസ്യമായി നടത്തിയതാണെന്ന് പലരും എന്നോട് പറഞ്ഞു. കുടുംബത്തോടൊപ്പം സ്വകാര്യമായും രഹസ്യമായും ചെയ്യുന്നത് തമ്മിൽ വലിയ വ്യത്യാസമുണ്ട്. ഇത് രഹസ്യമായി നടത്തിയെന്നാണ് ഞങ്ങൾ ക്ഷണിക്കാത്തവർ കരുതുന്നത്. പക്ഷേ അവിടെ ഉണ്ടായിരുന്നവർക്ക് ഇത് സ്വകാര്യത മാനിച്ച് നടത്തിയതാണെന്ന് അറിയാം ‘സിദ്ധാർത്ഥ് പറഞ്ഞു

2021ല്‍ ‘മഹാസമുദ്രം’ എന്ന സിനിമയില്‍ ഒരുമിച്ച് അഭിനയിക്കുമ്പോഴാണ് അദിതിയും സിദ്ധാര്‍ഥും പ്രണയത്തിലാകുന്നത്. തെലങ്കാനയിലെ വാനപര്‍ത്തി ജില്ലയിലെ ശ്രീരംഗപൂരിലുള്ള ശ്രീ രംഗനായകസ്വാമി ക്ഷേത്രത്തില്‍ വച്ച് താരങ്ങള്‍ വിവാഹിതരായി എന്ന വാര്‍ത്തകള്‍ ആയിരുന്നു പ്രചരിച്ചത്.

Advertisment