Advertisment

ഞങ്ങള്‍ രണ്ട് പേരുടെയും നല്ലതിന്, ഏറെ ആലോചിച്ചെടുത്ത തീരുമാനം, 11 വർഷത്തെ വിവാഹ ജീവിതം അവസാനിപ്പിച്ച് ജി വി പ്രകാശ് കുമാറും ഭാര്യയും

author-image
മൂവി ഡസ്ക്
New Update
19194775_gv-prakash-kumar_202405.jpg

തമിഴ് സംഗിത സംവിധായകനും നടനുമായ ജി വി പ്രകാശ് കുമാറും ഗായിക സൈന്ധവിയും തങ്ങളുടെ വിവാഹ ജീവിതം അവസാനിപ്പിച്ചു. പരസ്പരമുള്ള 11 വര്‍ഷത്തെ വിവാഹ ജീവിതം അവസാനിപ്പിച്ചതായി സോഷ്യല്‍ മീഡിയയിലൂടെയാണ് ഇരുവരും അറിയിച്ചത്.

Advertisment

"സുദീര്‍ഘമായ ആലോചനകള്‍ക്കിപ്പുറം, 11 വര്‍ഷത്തെ വിവാഹ ജീവിതം അവസാനിപ്പിക്കാന്‍ ഞാനും ജി വി പ്രകാശും ചേര്‍ന്ന് തീരുമാനിച്ചിരിക്കുന്നു. പരസ്പര ബഹുമാനം നിലനിര്‍ത്തിക്കൊണ്ട് ഞങ്ങള്‍ ഇരുവരുടെയും മനസമാധാനവും ഉന്നമനവും ലക്ഷ്യമാക്കിയുള്ള തീരുമാനമാണ് ഇത്. ഏറെ വ്യക്തിപരമായ ഈ മാറ്റത്തിന്‍റെ സമയത്ത് ഞങ്ങളുടെ സ്വകാര്യതയെ മനസിലാക്കാനും മാനിക്കാനും മാധ്യമങ്ങളോടും സുഹൃത്തുക്കളോടും ഞങ്ങള്‍ അപേക്ഷിക്കുന്നു. 

പിരിയുകയാണെന്ന് തിരിച്ചറിയുമ്പോള്‍ത്തന്നെ ഇത് ഞങ്ങള്‍ക്ക് അന്യോന്യം എടുക്കാവുന്ന ഏറ്റവും മികച്ച തീരുമാനമാണെന്നും മനസിലാക്കുന്നു. പ്രയാസമേറിയ ഈ സമയത്ത് നിങ്ങളുടെ മനസിലാക്കലും പിന്തുണയും ഏറെ വലുതാണ്. നന്ദി", സൈന്ധവി കുറിച്ചു. ഇതേ കത്ത് ജി വി പ്രകാശ് കുമാറും പങ്കുവച്ചിട്ടുണ്ട്

Advertisment