നടി പവിത്രയുടെ മരണത്തിനു പിന്നാലെ തെലുങ്ക് താരം ചന്തു മരിച്ച നിലയില്‍

author-image
മൂവി ഡസ്ക്
New Update
1424172-telugu-actor-chandu.jpg

ഹൈദരാബാദ്: നടിയും സുഹൃത്തുമായ പവിത്ര ജയറാം കാറപകടത്തില്‍ മരിച്ചതിനു പിന്നാലെ തെലുങ്ക് ടെലിവിഷന്‍ താരം ചന്തുവിനെ(ചന്ദ്രകാന്ത്) ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മണികൊണ്ടയിലെ വസതിയിലാണ് ചന്തുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പവിത്രയുടെ അപ്രതീക്ഷിത വിയോഗത്തില്‍ ചന്തു അസ്വസ്ഥനും വിഷാദാവസ്ഥയിലുമായിരുന്നുവെന്നാണ് സുഹൃത്തുക്കള്‍ പറഞ്ഞത്.

Advertisment

ഫോണില്‍ വിളിച്ചിട്ടും കിട്ടാത്തതിനെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ മുറിയുടെ വാതില്‍ തകര്‍ത്ത് അകത്ത് കയറിയപ്പോഴാണ് ചന്തുവിനെ മരിച്ച നിലയില്‍ കണ്ടതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ആത്മഹത്യാ കുറിപ്പും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.നർസിങ്ങി പൊലീസ് കേസെടുത്തിട്ടുണ്ട്. ചന്തുവും പവിത്രയും തമ്മിൽ പ്രണയത്തിലാണെന്ന് പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു.രണ്ട് പേരും വിവാഹിതരും കുട്ടികളുമുള്ളവരായിരുന്നു. ഈയിടെയാണ് ഇരുവരും വിവാഹമോചിതരായത്. വിവാഹം കഴിക്കാനൊരുങ്ങുന്നതിനിടെയായിരുന്നു പവിത്രയുടെ വിയോഗം.

വീട്ടിലേക്ക് മടങ്ങുംവഴി ആന്ധ്രാപ്രദേശിലെ മഹബൂബ് നഗറിനടുത്ത് ഞായറാഴ്ചയായിരുന്നു അപകടം. കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. പിന്നീട് ഹൈദരാബാദിൽ നിന്ന് വനപർത്തിയിലേക്ക് വരികയായിരുന്ന ബസ് കാറിൻ്റെ വലതുവശത്ത് ഇടിക്കുകയും ചെയ്തു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പവിത്ര സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ത്രിനയനി എന്ന സീരിയലിലൂടെ ഇരുവരും ശ്രദ്ധ നേടുന്നത്. സീരിയലില്‍ ഭാര്യാഭര്‍ത്താക്കന്‍മാരായിട്ടാണ് പവിത്രയും ചന്തുവും വേഷമിട്ടത്.

Advertisment