/sathyam/media/media_files/ip1vJffQ52keVMVbl2tr.jpg)
മുംബൈ: സംവിധായകൻ സംഗീത് ശിവന്‍റെ സംസ്കാരം ഇന്ന് മുബൈയിൽ നടക്കും. മുബൈയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ ഇന്നലെയായിരുന്നു അന്ത്യം. ദീർഘകാലമായി മുബൈയിൽ സ്ഥിര താമസമായിരുന്നു. അന്തരിച്ച പ്രശസ്ത ഫോട്ടോ​ഗ്രാഫർ ശിവന്റെ മകനാണ് സംഗീത്. ഛായാ​ഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവൻ, സംവിധായകൻ സഞ്ജീവ് ശിവൻ എന്നിവർ സഹോദരങ്ങളാണ്.
മലയാളം, ഹിന്ദി ഭാഷകളിലായി ഇരുപതോളം ചിത്രങ്ങൾ സംഗീത് സംവിധാനം ചെയ്തിട്ടുണ്ട്. രഘുവരൻ നായകനായ വ്യൂഹം എന്ന ചിത്രത്തിലൂടെ 1990-ല്‍ സംവിധായകനായി. തുടർന്ന് യോദ്ധ, ഡാഡി, ജോണി, ഗാന്ധർവം , നിർണയം, സ്നേഹപൂർവം അന്ന തുടങ്ങി നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്തു. ബോളിവുഡില്‍ എട്ടോളം ചിത്രങ്ങൾ സംഗീത് ശിവന്‍ ഒരുക്കിയിട്ടുണ്ട്. യോദ്ധയിലൂടെ എ.ആർ റഹ്മാനെ മലയാളത്തിലെത്തിച്ചതും സംഗീത് ശിവനാണ്. ഭാര്യ - ജയശ്രീ മക്കള്‍ - സജന, ശന്തനു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us