/sathyam/media/media_files/W3M9GmfI0YazqfelxbcW.jpg)
സൂര്യയ്ക്ക് പിറകെ വണങ്കാനിൽ നിന്നും മമിത ബൈജു പിന്മാറിയതിനെ തുടർന്ന് തമിഴ് മാധ്യമങ്ങളിൽ നിറയെ വ്യാജ വാർത്തകൾ പ്രചരിച്ചിരുന്നു. പ്രേമലു ചിത്രത്തിന്റെ വിജയത്തോടനുബന്ധിച്ച് താരം നൽകിയ അഭിമുഖത്തിൽ പറഞ്ഞ ചില വാക്കുകളെ വളച്ചൊടിച്ചാണ് തമിഴ് മാധ്യമങ്ങൾ വാർത്തകൾ പ്രചരിപ്പിക്കുന്നത്. തമിഴ് സംവിധായകൻ ബാലയുടെ ‘വണങ്കാൻ ‘ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ അനുഭവം മമിത പങ്കുവെച്ചിരുന്നു.
’35– 40 ദിവസത്തോളം വണങ്കാന്‍റെ ചിത്രീകരണത്തിന്‍റെ ഭാഗമായിരുന്നു. ഇതില്‍ ‘വില്ലടിച്ചാന്‍ പാട്ട്’ ചെയ്യുന്ന രംഗമുണ്ടായിരുന്നു. ഒരാള്‍ അത് ചെയ്യുന്നത് സംവിധായകന്‍ കാണിച്ചു തന്നു എന്നിട്ട് ഉടന്‍ തന്നെ ഷോട്ടിന് റെഡിയാകാന്‍ പറഞ്ഞു. അത് സ്ഥിരമായി ചെയ്യുന്ന തഴക്കത്തോടെ വേണമായിരുന്നു ചെയ്യാന്‍. മൂന്ന് ടേക്ക് എടുത്തതിനു ശേഷമാണ് ഷോട്ട് ഓക്കെ ആയത്. അതിനിടയ്ക്ക് കുറച്ച് ചീത്തയൊക്കെ കേട്ടു, പിന്നെ എന്ത് കേട്ടാലും ഞാന്‍ ഈ ചെവികൂടി കേട്ട് മറ്റേ ചെവി കൂടി വിടും’, എന്നാണ് മമിത പറഞ്ഞത്.
എന്നാൽ ഈ സംഭവങ്ങളെ കുറിച്ചൊക്കെ സംവിധായകൻ ബാല തന്നോട് മുൻപേ പറഞ്ഞിരുന്നതായും അഭിമുഖത്തിൽ മമിത പറഞ്ഞിരുന്നു. ‘ഞാന്‍ ഇങ്ങനെയൊക്കെ പറയും, അത് ആ സമയത്ത് ഷോട്ട് നന്നാകാന്‍ വേണ്ടി മാത്രമാണ്, വിഷമം തോന്നരുത് എന്ന് ബാല സാര്‍ നേരത്തെ തന്നെ എന്നോട് പറഞ്ഞിരുന്നു എന്നാണ് മമിത പറഞ്ഞത്. ഇതിനെയാണ് തമിഴ് മാധ്യമങ്ങൾ വളച്ചൊടിച്ച് മമിതയെ ബാല തല്ലിയതായി പ്രചരിപ്പിച്ചത്. സംഭവം വിവാദമായതോടെ തരാം തന്നെ ഇപ്പോൾ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്.
‘പ്രചരിക്കുന്നത് യാതൊരു അടിസ്ഥാനവുമില്ലാത്ത വാര്‍ത്തയാണ്. ബാല സാർ സെറ്റിൽ വെച്ച് തന്നെ മാനസികമോ ശാരീരികമോ ആയി ഉപദ്രവിച്ചിട്ടില്ല. ഒരു നല്ല അഭിനേതാവാകാന്‍ വേണ്ട ഉപദേശങ്ങളാണ് അദ്ദേഹം തന്നിട്ടുള്ളത്. മറ്റ് ചില കാരണങ്ങള്‍കൊണ്ടാണ് താന്‍ ആ സിനിമയില്‍ നിന്ന് പിന്മാറിയത്’ എന്നാണ് മമിത ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്.