മഞ്ഞുമ്മലിലെ പിള്ളേരെ സ്വീകരിച്ച് തമിഴ്‌നാടും; ബോക്സ്ഓഫീസുകളെ തകർത്ത് മുന്നോട്ട്

author-image
മൂവി ഡസ്ക്
New Update
manjummel-boys-kollywood-1200x630.jpg.webp

തമിഴ്നാട്ടിലും മഞ്ഞുമ്മല്‍ ബോയ്സ് ബോക്സ്ഓഫീസുകളെ തകർത്ത് മുന്നേറുകയാണ്. തമിഴ്നാട്ടിൽ നിന്നും 50 കോടി രൂപ മഞ്ഞുമ്മൽ നേടി കഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആദ്യമായി ഒരു മലയാള സിനിമ തമിഴ്‌നാട്ടിൽ നിന്ന് 50 കോടി എന്ന നേട്ടവും മഞ്ഞുമ്മൽ ബോയ്‌സിനാണ്.

Advertisment

ഫെബ്രുവരി 22ന് ആയിരുന്നു മഞ്ഞുമ്മൽ ബോയ്സ് റിലീസ് ചെയ്തത്. കേരളത്തിൽ ചിത്രം ഇപ്പോഴും നിറഞ്ഞ സദസിൽ ഓടുകയാണ്. ഇതുവരെ മറ്റൊരു മലയാള സിനിമയ്ക്കും കിട്ടാത്ത പിന്തുണയാണ് തമിഴ്നാട്ടിൽ നിന്നും മഞ്ഞുമ്മൽ ബോയ്സ് നേടുന്നത് ലഭിച്ചത്.

കൊടെക്കനാലിലെ ഗുണകേവിൽ നടന്ന യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ സിനിമ.പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേർന്ന് പ്രേക്ഷകർക്ക് മുന്നിലെത്തിച്ച ഈ ചിത്രം ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്നാണ് നിർമ്മിച്ചത്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Advertisment