/sathyam/media/media_files/1cwmaR9VUsFm7bLwOuVX.webp)
മലയാള സിനിമാ പ്രേമികൾക്ക് ഏറെ സുപരിചിതയായ തെന്നിന്ത്യ താരമാണ് നടി ഐശ്വര്യ ഭാസ്‌കരൻ. പഴയകാല സൂപ്പർ നായിക നടി ലക്ഷ്മിയുടെ മകളായ ഐശ്വര്യ സിനിമകളിലും മിനി സ്‌ക്രീൻ സീരിയലുകളിലും ഒരേ പോലെ തിളങ്ങിയ താരം കൂടിയാണ്. മീര എന്ന തമിഴ് സിനിമയിൽ നടൻ ചിയ്യാൻ വിക്രമിന് ഒപ്പം അഭിനയിച്ച സമയത്ത് ഉണ്ടായ ഒരു അനുഭവം പങ്കിടുകയാണ് മീര.
ആ ചുംബന രംഗം ചെയ്തപ്പോൾ തനിക്ക് പ്രണയമല്ല പകരം ഛർദ്ദിക്കാൻ ആണ് തോന്നിയത് എന്നാണ് ഐശ്വര്യ പറഞ്ഞത്. ഐശ്വര്യ പറയുന്നത് ആ ചുംബന രംഗം വളരെ മോശമായത് ആയിരുന്നു എന്നാണ്. അതൊരു റൊമാന്റിക് കിസ്സും ആയിരുന്നില്ല. ചുംബന രംഗം ചിത്രീകരിച്ചിരുന്നത് വീനസ് സ്റ്റുഡിയോയിൽ മുട്ടോളം വെള്ളത്തിൽ ആയിരുന്നു. ആ സമയത്ത് ടെക്‌നീഷ്യൻസും ക്യാമറാമാനും എല്ലാവരും കൂടെ ഉണ്ടായിരുന്നു. ഐശ്വര്യ പറഞ്ഞത് ആ സമയത്ത് വിക്രം തന്നെ വെള്ളത്തിൽ മുക്കിക്കൊന്നു എന്ന തരത്തിലായിരുന്നു എന്നാണ്.
ഐശ്വര്യയ്ക്ക് ദേഷ്യം വന്നിരുന്നു കാരണം വായിൽ ഒക്കെ വെള്ളം കയറിയിരുന്നു. കൂടാതെ വിക്രമിന്റെ മൂക്കിലും വായിലും വെള്ളം കയറുന്നുണ്ടായിരുന്നു. അതുകൊണ്ട് ആ സമയത്ത് പ്രണയം ആയിരുന്നില്ല തോന്നിയത് ഛർദ്ദിക്കാൻ ആയിരുന്നു തോന്നിയതെന്ന്. എങ്ങനെ ഒക്കെയോ വേഗം ആ സീൻ എടുത്തു.