വെറും 5 കോടി മാത്രം മതി മഞ്ഞുമ്മൽ ബോയ്സ് മലയാള സിനിമയുടെ ഭൂപടമാകാൻ: വെറുപ്പിന്റെയല്ല ഇത് സ്നേഹത്തിന്റെ വിജയം

author-image
മൂവി ഡസ്ക്
New Update
100 cr manjumal boys1.jpg

ആഗോള ബോക്സോഫീസ് കളക്ഷനിൽ റെക്കോർഡ് തീർത്ത് ചിദംബരം ചിത്രം മഞ്ഞുമ്മൽ ബോയ്‌സ്. 195 കോടി നേടിയ ചിത്രം ഒരു മലയാള സിനിമ ആഗോള ബോക്സ്ഓഫീസിൽ നേടുന്ന ഏറ്റവും ഉയർന്ന കളക്ഷനാണ് സ്വന്തമാക്കിയിരിക്കുന്നത്. അതേസമയം, തമിഴ്‌നാട്ടിലും 50 കോടി നേടി പുത്തൻ ചരിത്രമാണ് മഞ്ഞുമ്മൽ ബോയ്സ് നേടിയിരിക്കുന്നത്.

Advertisment

ഫെബ്രുവരി 22ന് ആയിരുന്നു മഞ്ഞുമ്മൽ ബോയ്സ് റിലീസ് ചെയ്തത്. കേരളത്തിൽ ചിത്രം ഇപ്പോഴും നിറഞ്ഞ സദസിൽ ഓടുകയാണ്. ഇതുവരെ മറ്റൊരു മലയാള സിനിമയ്ക്കും കിട്ടാത്ത പിന്തുണയാണ് തമിഴ്നാട്ടിൽ നിന്നും മഞ്ഞുമ്മൽ ബോയ്സ് നേടുന്നത് ലഭിച്ചത്.

കൊടെക്കനാലിലെ ഗുണകേവിൽ നടന്ന യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ സിനിമ.പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേർന്ന് പ്രേക്ഷകർക്ക് മുന്നിലെത്തിച്ച ഈ ചിത്രം ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്നാണ് നിർമ്മിച്ചത്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Advertisment