/sathyam/media/media_files/xveCNDV78OzVulP1HJlU.jpg)
മലയാളത്തിലെ സൂപ്പർനായികയായിരുന്ന ലക്ഷ്മിറായ് തന്റെ ജീവിതത്തിൽ ഉണ്ടായിട്ടുള്ള കാര്യങ്ങളെ കുറിച്ച് മനസ്സ് തുറക്കുകയാണ്.തനിക്ക് ഒരിക്കലും നിയന്ത്രിക്കാൻ കഴിയാതിരുന്ന വികാരം ആയിരുന്നു പ്രണയം. എന്നാൽ പ്രണയം നടിച്ച് തന്റെ അടുത്ത് കൂടിയവർ എല്ലാം തന്നെ ചതിക്കുകയായിരുന്നു എന്നാണ് ലക്ഷ്മി പറഞ്ഞത്. ലക്ഷ്മിയുടെ വാക്കുകൾ ഇങ്ങനെ,
‘എനിക്ക് ഒരുപാട് ആൺസുഹൃത്തുക്കൾ ഉണ്ട്. അവരിൽ പലരുടെയും കൂടെ ഞാൻ ഡേറ്റിങ്ങിനു പോയിട്ടുമുണ്ട്. എന്നാൽ ആർക്കും എന്നോട് യഥാർത്ഥ പ്രണയം ഒന്നും ഉണ്ടായിരുന്നില്ല. അവരെല്ലാം ആഗ്രഹിച്ചതും മോഹിച്ചതും എന്റെ ശരീരത്തെ മാത്രം ആയിരുന്നു. അവരിൽ ആരും എന്നെ മനസ്സിലാക്കാനോ മനസിക്കായി എന്നോട് അടുക്കാനോ ഇത് വരെ ശ്രമിച്ചിട്ടില്ല. അത് എനിക്കും മനസ്സിലാകും. പക്ഷെ എത്ര ശ്രമിച്ചിട്ടും പ്രണയം എന്ന വികാരത്തെ നിയന്ത്രിച്ചു നിർത്താൻ മാത്രം എനിക്ക് കഴിയുന്നില്ല. അത് കൊണ്ട് തന്നെ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും അതെല്ലാം മറന്ന് ഞാൻ വീണ്ടും പ്രണയത്തിൽ വീണ് പോയിട്ടുണ്ട് ‘