പലചരക്കുകടയില്‍ റോക്കിംഗ് സ്റ്റാര്‍ യഷ്; അമ്പരന്ന് ആരാധകര്‍; വൈറലായി ചിത്രങ്ങള്‍

author-image
മൂവി ഡസ്ക്
New Update
kgf.jpg

തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാറായ യഷിന്റെ പുതിയ ഫോട്ടോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കര്‍ണാടകയിലെ ഒരു ഗ്രാമത്തിലെ പലചരക്ക് കടയില്‍ നിന്ന് ഭാര്യയ്ക്ക് ഐസ് മിഠായി വാങ്ങി നല്‍കുന്ന യഷിനെയാണ് ചിത്രത്തില്‍ കാണുന്നത്. ചിത്രത്തില്‍ യഷിനൊപ്പം ഭാര്യ രാധിക പണ്ഡിറ്റിനേയും ചിത്രത്തില്‍ കാണാം.

Advertisment

കടയുടെ സമീപത്ത് ഇട്ടിരിക്കുന്ന കസേരയില്‍ ഇരുന്ന് മിഠായി തിന്നുകയാണ് രാധിക. ഷിറലിയിലെ ചിത്രപുര്‍ മത് ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയതായിരുന്നു ദമ്പതികള്‍. ബെസ്റ്റ് കപ്പിള്‍ എന്ന് ആരാധകരുടെ കമന്റോടു കൂടിയാണ് ചിത്രം വൈറലാകുന്നത്.

2008ല്‍ മൊഗ്ഗിന മനസു എന്ന ചിത്രത്തിലൂടെയാണ് യഷും രാധികയും സിനിമയിലേക്ക് ചുവടുവെക്കുന്നത്. തുടര്‍ന്ന് പ്രണയത്തിലായ ഇവര്‍ 2016 ഡിസംബറില്‍ വിവാഹിതരാവുകയായിരുന്നു.

Advertisment