New Update
/sathyam/media/media_files/uyZ35QviWn4C68jQD4QO.jpg)
മുംബൈ: നടി വിദ്യാ ബാലന്റെ പേരിൽ പണം തട്ടാൻ ശ്രമം നടന്നതായി പരാതി. നടിയുടെ പേരിൽ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് എടുത്താണ് തട്ടിപ്പുകാർ പണം തട്ടാൻ ശ്രമിച്ചത്. വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ആളുകളെ പരിചയപ്പെടുകയും ജോലി വാഗ്ദാനം ചെയ്തുമാണ് തട്ടിപ്പ് നടത്താൻ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. വിദ്യാ ബാലന്റെ പരാതിയിൽ മുംബൈ പോലീസ് കേസെടുത്തു.
Advertisment
ഇക്കഴിഞ്ഞ ഫെബ്രുവരി 17,19 തീയതികളിൽ തട്ടിപ്പുകാർ നിരവധി ആളുകളെ ഇൻസ്റ്റഗ്രാം വഴി സമീപിച്ചതായി നടിയുടെ പരാതിയിൽ പറയുന്നു. സംഭവത്തിൽ നിരവധി പേർ ഇത്തരത്തിൽ പരാതികൾ ഉന്നയിച്ച് സമൂഹമാദ്ധ്യമങ്ങളിൽ എത്തിയതോടെയാണ് തന്റെ പേരിൽ തട്ടിപ്പ് നടക്കുന്നുണ്ടെന്ന വിവരം നടിയുടെ ശ്രദ്ധയിൽപ്പെടുന്നത്. ഇതോടെ പോലീസിൽ പരാതിപ്പെടുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.