44കാരനായ നടൻ പ്രേംജി അമരൻ വിവാഹിതനാകുന്നു, വധു 22 കാരിയായ ഗായികയെന്ന് റിപ്പോര്‍ട്ട്

author-image
മൂവി ഡസ്ക്
New Update
premji.jpg

44-ാം വയസില്‍ വിവാഹിതനാകാന്‍ ഒരുങ്ങി നടന്‍ പ്രേംജി അമരന്‍. പുതുവത്സര ദിനത്തിലായിരുന്നു ഇക്കാര്യം പ്രേംജി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ‘പുതുവത്സരാശംസകള്‍… ഞാന്‍ ഈ വര്‍ഷം വിവാഹിതനാകുകയാണ്’ എന്നായിരുന്നു പ്രേംജി എക്‌സില്‍ പങ്കുവച്ച പോസ്റ്റ്.

Advertisment

22കാരിയായ വിനൈത ശിവകുമാര്‍ ആണ് പ്രേംജിയുടെ വധു എന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍. കുറച്ച് വര്‍ഷങ്ങളായി പ്രേംജിയും വിനൈതയും തമ്മില്‍ അടുപ്പമുണ്ട്. 2022ലെ വാലന്റൈന്‍സ് ദിനത്തില്‍ തങ്ങള്‍ക്കിടയിലെ ബന്ധത്തെ കുറിച്ച് വിനൈത സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കുകയും ചെയ്തിരുന്നു.

പ്രേംജിയെ കെട്ടിപ്പിടിച്ചുനില്‍ക്കുന്ന ചിത്രം പങ്കുവച്ച് റീ യൂണിറ്റഡ് വിത്ത് പുരുഷന്‍ എന്ന അടിക്കുറിപ്പോടെ വിനൈത അടുത്തിടെ ചിത്രം പങ്കുവെച്ചതും വൈറലായിരുന്നു. രഹസ്യമായി ഇരുവരും വിവാഹിതരായി എന്ന റിപ്പോര്‍ട്ടുകളും വന്നിരുന്നു. ആ ബന്ധം ഈ വര്‍ഷം പരസ്യപ്പെടുത്തുന്നത് കൊണ്ടാകാം വിവാഹിതനാകുമെന്ന് ധൈര്യസമേതം പ്രേംജി കുറിച്ചതെന്നാണ് ഒരു വിഭാഗം ആരാധകര്‍ പറയുന്നത്. പ്രേംജിയുടെ പകുതി പ്രായമെ വിനൈതയ്ക്കുള്ളു, അതുകൊണ്ട് തന്നെ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.

Advertisment