/sathyam/media/media_files/HEeLteNRiDLyTGYjckpA.png)
ഒരിക്കൽ ഒരു സംവിധായകൻ തന്നോട് ആവശ്യപ്പെട്ടത് ഒരു നൈറ്റി അണിഞ്ഞു കൊണ്ട് വരുവാൻ ആയിരുന്നെന്ന് നടി മാഹി ഗിൽ. നീ ചുരിദാർ ധരിച്ചു വന്നാൽ ഒരാളും നിന്നെ സിനിമയിൽ അഭിനയിപ്പിക്കില്ല. ഒരുപാട് സംവിധായകരിൽ നിന്നും തനിക്ക് പല അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. മറ്റൊരു സംവിധായകൻ പറഞ്ഞത് അടിവസ്ത്രം ഇല്ലാതെ രാത്രിവസ്ത്രം ധരിച്ചുകൊണ്ട് വരാനായിരുന്നു. താൻ ഒരു പുതിയ ആളാണ്. അതുകൊണ്ടു തന്നെ തനിക്ക് നല്ലതും ചീത്തയും ഒക്കെ അറിയാനും പ്രയാസമായിരുന്നു. ഞാൻ ശരിക്കും അപ്പോൾ ചിന്തിച്ചിട്ടുണ്ട് ഒരുപക്ഷേ സൽവാർ ഇട്ടു പോയാൽ തനിക്ക് വേഷം ലഭിക്കില്ല എന്നുപോലും ചിന്തിച്ചു.
പലരും നമുക്ക് ഉപദേശം നൽകാൻ തുടങ്ങും. ശരിയായ ആളുകളെ കണ്ടുമുട്ടുക എന്നതാണ് ഏറ്റവും വലിയ ബുദ്ധിമുട്ട്. ശരിക്കും ചിലപ്പോൾ നമുക്ക് മാനസിക പ്രശ്നങ്ങൾ പോലും ഉണ്ടാകുന്ന ഒരു അവസ്ഥ വന്നേക്കാം. ഇതിനൊക്കെ ശേഷം ആരെയാണ് കണ്ടത് എങ്ങനെയാണ് കാണേണ്ടത് നമുക്ക് അറിയാതെ ആകും. ഞാൻ ആളുകളെ അവരുടെ ഓഫീസിൽ പോയി കാണുന്നത് തന്നെ നിർത്തിയ ഒരു സമയമുണ്ടായിരുന്നു. എന്നാൽ നമുക്ക് പണവും വേണം എന്ന് താരം പറയുന്നു.