എക്കാലത്തെയും പോലെ തന്നെ തീയറ്ററില്‍ തരംഗമായിരിക്കുകയാണ് മമ്മൂട്ടിയുടെ പുതിയ ത്രില്ലറായ 'ഒസ്‌ലര്‍'. കഥയും കഥാപാത്രങ്ങളും പോലെ തന്നെ കയ്യടി വാങ്ങുകയാണ് മമ്മൂട്ടിയുടെ ചെറുപ്പകാലം അവതരിപ്പിച്ച ആ നടൻ.
Advertisment
ഇതാരാണെന്നും പെര്‍ഫെക്റ്റ് കാസ്റ്റിങ് ആണെന്നുമുള്ള കമന്റുകളാണ് സോഷ്യല്‍ മീഡിയ ആകെ. മമ്മൂട്ടിയുടെ ‘അലക്‌സാണ്ടര്‍’ എന്ന കഥാപാത്രത്തിന്റെ ചെറുപ്പകാലം അഭിനയിച്ച നടന്റെ പേര് ആദം സാബിക് എന്നാണ്.
ഇദ്ദേഹം ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് ഓസ്‍ലര്‍. അനശ്വരയും ആദമും ആയിട്ടുള്ള കോമ്ബിനേഷന് നിറഞ്ഞ സ്വീകാര്യതയാണ് ലഭിക്കുന്നത്. മമ്മൂട്ടിയുടെ ഇപ്പോഴത്തെ ലുക്കുമായി സാമ്യമുള്ളതിനാല്‍ ഇതിലും നല്ല കാസ്റ്റിംഗ് മമ്മൂട്ടിയുടെ ചെറുപ്പകാലത്തിന് നല്‍കാനില്ലെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.
ജയറാം- മമ്മൂട്ടി- മിഥുൻ മാനുവൽ തോമസ് കോമ്പോയിൽ ഇറങ്ങിയ ചിത്രം മികച്ച പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. ജയറാമിനൊപ്പം മമ്മൂട്ടി, അനശ്വര, ജഗദീഷ്, അർജുൻ അശോകൻ തുടങ്ങി ഒട്ടനവധി താരങ്ങളും അണിനിരന്നിരുന്നു. മികച്ച ഓപ്പണിംഗ് ഡേ കളക്ഷൻ പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ഓസ്‍ലർ.