/sathyam/media/media_files/iS33Juox6ureB8gHwVzD.webp)
അന്നപൂർണി സിനിമ നെറ്റ്ഫ്ലിക്സ് പിൻവലിച്ചതിന് പിന്നാലെ സിനിമാ നിരൂപകൻ ചെയ്യാറു ബാലു നയൻതാരയെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. നയൻതാരയെന്ന പേരിന് വിവാദ ഒഴിഞ്ഞിട്ട് നേരമില്ലെന്നും ബാലയ്യയുടെ ശ്രീരാമ രാജ്യം സിനിമയിൽ സീതയായി അഭിനയിച്ചപ്പോഴും നിരവധി പ്രശ്നങ്ങൾ നടിക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്നും ചെയ്യാറു ബാലു പറയുന്നു.
തെലുങ്കിൽ ബാലയ്യയ്ക്കൊപ്പം ശ്രീരാമ രാജ്യം സിനിമ നയൻതാര ചെയ്യുന്ന സമയത്ത് പ്രശ്നങ്ങളുണ്ടായിരുന്നു. എൺപത് ശതമാനത്തോളം ഷൂട്ടിങ് കഴിഞ്ഞപ്പോൾ സെറ്റിലെത്തി ചിലർ പ്രതിഷേധം അറിയിച്ചിരുന്നു. നയൻതാര സീതയായി അഭിനയിക്കുന്നുവെന്നതായിരുന്നു പ്രതിഷേധം പ്രകടിപ്പിച്ചവരുടെ പ്രശ്നം.'
സീതയായി നയൻതാര അഭിനയിക്കരുതെന്നും താരം ഉള്ള ഭാഗങ്ങൾ വെട്ടികളയണമെന്നും അന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടിരുന്നു. നയൻതാരയെ അപമാനിക്കുന്ന തരത്തിലാണ് അന്ന് അവിടെ എല്ലാം നടന്നത്. ക്രിസ്ത്യനിയായ നയൻതാര സീതയാകുന്നുവെന്നതായിരുന്നു അവരുടെ പ്രശ്നം. ഈ സിനിമയ്ക്ക് മുമ്പാണ് നയൻതാരയും പ്രഭുദേവയും പ്രണയത്തിലായത്.
മാത്രമല്ല പ്രഭുദേവയ്ക്ക് വേണ്ടി കയ്യിൽ പേര് പച്ചകുത്തുകയും ആര്യ സമാജത്തിൽ പോയി മതം മാറി ഹിന്ദുവാകുകയും ചെയ്തിരുന്നു നടി. ഇതെല്ലാം അറിഞ്ഞ് പ്രഭുദേവയുടെ ഭാര്യ പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്തിരുന്നു. ശേഷം പ്രഭുദേവ-നയൻതാര ബന്ധത്തിൽ പ്രശ്നങ്ങളുണ്ടായി. ശേഷമാണ് ശ്രീരാമ രാജ്യം സിനിമയിൽ അഭിനയിക്കാൻ നയൻതാര എത്തിയത്.'