ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാന്‍ ആശുപത്രിയില്‍

author-image
മൂവി ഡസ്ക്
New Update
1407681-saif-ali-khan.jpg

മുംബൈ: കാൽമുട്ടിന് പരിക്കേറ്റ ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ തിങ്കളാഴ്ച മുംബൈയിലെ കോകിലാബെൻ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുട്ടിന് ശസ്ത്രക്രിയ നടത്തിയെന്നാണ് റിപ്പോര്‍ട്ട്.

Advertisment

ജൂനിയര്‍ എന്‍ടിആറിനൊപ്പം ഒന്നിക്കുന്ന ദേവരയുടെ ഷൂട്ടിംഗ് തിരക്കിലായിരുന്നു താരം. തിങ്കളാഴ്‌ച രാവിലെ 8 മണിയോടെയാണ് സെയ്‌ഫിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സെയ്‌ഫിന്‍റെ ഭാര്യയും നടിയുമായ കരീന കപൂറും അദ്ദേഹത്തിനൊപ്പമുണ്ട്. നിലവില്‍ താരത്തിന്‍റെ ആരോഗ്യനില തൃപ്‌തികരമാണ്. കാൽമുട്ടിലെ വേദനയെ തുടർന്ന് ഉടൻ ശസ്‌ത്രക്രിയ നടത്തണമെന്ന് ആശുപത്രി അധികൃതര്‍ അറിയിക്കുകയായിരുന്നു. എന്നാല്‍ എങ്ങനെയാണ് പരിക്ക് പറ്റിയതെന്ന കാര്യം വ്യക്തമല്ല.

“ഈ പരിക്കും തുടർന്നുള്ള ശസ്ത്രക്രിയയും ഞങ്ങൾ ചെയ്യുന്ന ജോലിയുടെ ഭാഗമാണ്. ഡോക്ടർമാരുടെ അത്ഭുതകരമായ കൈകളിൽ ആയിരിക്കുന്നതിൽ ഞാൻ വളരെ സന്തോഷവാനാണ്, അവരുടെ സ്നേഹത്തിനും കരുതലിനും ഞാൻ എല്ലാ അഭ്യുദയകാംക്ഷികൾക്കും നന്ദി പറയുന്നു," ശസ്ത്രക്രിയയ്ക്കു ശേഷം സെയ്ഫ് പറഞ്ഞു.

Advertisment