നടി ദീപ സാഹിയുമായി മുറിയില്‍ കയറി വാതിലടച്ചെന്ന് വ്യാജ വാര്‍ത്ത, മാസികയുടെ ഓഫീസ് തല്ലി തകര്‍ത്ത് ഷാരൂഖ്‌, സംഭവമിങ്ങനെ

author-image
മൂവി ഡസ്ക്
New Update
srk2-1704625530.webp

തന്നെക്കുറിച്ച് മോശമായി വാര്‍ത്ത നല്‍കിയ മാസികയുടെ ഓഫീസ് ഷാരൂഖ് ഖാന്‍ തല്ലിപ്പൊളിച്ചിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഷാരൂഖ് ഖാന്റെ ഭാര്യ ഗൗരി ഖാന്‍ നല്‍കിയൊരു അഭിമുഖത്തിലായിരുന്നു ആ സംഭവത്തെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍. തനിക്കൊപ്പം മായ മേം സാബ് എന്ന ചിത്രത്തില്‍ അഭിനയിച്ച ദീപ സാഹിയുമായി ഷാരൂഖ് ഖാന്‍ അടുപ്പത്തിലാണെന്നായിരുന്നു താരത്തെ ചൊടിപ്പിച്ച വാര്‍ത്ത.

Advertisment

ഈ മനുഷ്യന്‍ സ്ത്രീകളെക്കുറിച്ചും സെക്‌സിനെക്കുറിച്ചും സംസാരിക്കില്ലെന്നും തന്റെ ഭാര്യയെക്കുറിച്ച് മാത്രമാണ് സംസാരിക്കുക എന്നത് വിശ്വസിക്കാന്‍ പറ്റാത്ത കാര്യമാണ്. ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷവും ഇത്ര വലിയ താരമായ ശേഷവും അദ്ദേഹം എന്നെ മനോഹരമായി നോക്കുന്നത് എന്റെ മാതാപിതാക്കള്‍ക്ക് പോവും വിശ്വസിക്കാനായിട്ടില്ല. അവര്‍ക്ക് അറിയാം അദ്ദേഹം അഭിനയിക്കുന്നതല്ലെന്ന്. പക്ഷെ അദ്ദേഹം എന്നെ പ്രണയിക്കുന്നുവെന്ന് പറഞ്ഞപ്പോള്‍ മറ്റുള്ളവര്‍ അത് കാര്യമാക്കിയെടുത്തില്ല. 

ഒരു മാസിക അദ്ദേഹവും നടി ദീപ സാഹിയും ഒരുമുറിക്കകത്ത് അടച്ചിരുന്നുവെന്ന് കേട്ട് ഷാരൂഖ് തോക്കുമായി ആ മാസികയുടെ ഓഫീസിലേക്ക് പാഞ്ഞ് ചെല്ലുകയായിരുന്നു. അവിടുത്തെ ടേബിളൊക്കെ തല്ലി തകര്‍ത്തു എന്നാണ് ഗൗരി പറഞ്ഞത്.

Advertisment