അഭിനയം ഒരു രക്ഷയുമില്ല; ശക്തമായ ചിത്രം ഒരുപാടിഷ്ടമായി; കാതലിലെ തങ്കനെ തേടി ഗൗതം മേനോന്റെ സന്ദേശം

author-image
മൂവി ഡസ്ക്
New Update
goutham.jpg

ഹായ് സുധി, ഞാന്‍ ചിത്രം കണ്ടു. ഒരുപാടിഷ്ടമായി. നിങ്ങള്‍ വളരെ മികച്ച അഭിനയമാണ് കാഴ്ചവെച്ചിരിക്കുന്നത്. വളരെ ശക്തമായ ഒരു ചിത്രം മാത്രമല്ല ഇത് സൂക്ഷമവുമാണ്. സിനിമ ഒരുപാട് ഇ്ഷ്ടമായി. മലയാളത്തില്‍ വലിയൊരു മാറ്റത്തിന് തുടക്കമിട്ട് ജിയോ ബേബി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം കാതല്‍ കണ്ട പ്രമുഖ സംവിധായകന്‍ ഗൗതം മേനോന്റെ വാക്കുകളാണിത്. ചിത്രത്തിലെ തങ്കന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സുധി കോഴിക്കോടിന് അദ്ദേഹം അയച്ച സന്ദേശം, സുധി തന്നെ തന്റെ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു.

Advertisment

കഴിഞ്ഞ ദിവസം ഒടിടിയിലെത്തിയ കാതലിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. തിയറ്ററില്‍ കാണികളില്‍ നിന്നും മികച്ച അഭിപ്രായം നേടിയ ചിത്രം ഒടിടിയില്‍ വന്നപ്പോഴും സിനിമാപ്രേമികള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.

മമ്മൂട്ടി, ജ്യോതിക, സുധി കോഴിക്കോട് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Advertisment