/sathyam/media/media_files/GGo0BNtIOqQ12lTEu6tA.jpg)
പോയവർഷം അക്കാഡമി അവാർഡ്സിൽ പുരസ്കാരവുമായി തിളങ്ങിയ രാജമൗലി ചിത്രം ആർ.ആർ.ആർ ഇക്കുറിയും ഓസ്കാർ വേദിയിൽ തിളങ്ങി. ലോസ് ഏഞ്ചൽസിലെ ഡോൾബി തിയേറ്ററിൽ സ്റ്റണ്ട് കോർഡിനേറ്റർമാർക്ക് ആദരവ് നൽകുമ്പോഴാണ് രാജമൗലി ചിത്രത്തിലെ ആക്ഷൻ സീക്വൻസുകൾ പ്രദർശിപ്പിച്ചത്. ഇത് വലിയ ഹർഷാരവത്തോടെയാണ് കാണികൾ സ്വീകരിച്ചത്
ഹോളിവുഡ് നടൻ റയാൻ ഗോസ്ലിംഗും എമിലി ബ്ലണ്ടുമാണ് സ്റ്റണ്ട് കോർഡിനേറ്റർമാർക്ക് ആദരവ് അർപ്പിച്ചത് സംസാരിച്ചത്. ഇതിനിടെയാണ് രാജമൗലി ചിത്രത്തിന്റെ ചില ക്ലൈമാക്സ് ആക്ഷൻ രംഗങ്ങൾ പ്രദർശിപ്പിച്ചത്. നാട്ടു നാട്ടുവും ഡോൾബി തിയേറ്ററിൽ വീണ്ടും പ്രദർശിപ്പിച്ചു.
നോമിനേഷനിലൊന്നുമില്ലെങ്കിലും മികച്ച ഒർജിനൽ സോംഗ് പുരസ്കാര പ്രഖ്യാപനത്തിനിടെയാണ് നാട്ടുനാട്ടു വീണ്ടും പ്രദർശിപ്പിച്ചത്.ഇത് ആർ.ആർ.ആറിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവച്ചിട്ടുണ്ട്. ഇതിന്റെ വീഡിയോകളും സോഷ്യൽ മീഡിയയിൽ തരംഗമായി.