'സ്ത്രീക്ക് എന്തിനാണ് കൂടുതൽ പ്രിവിലേജ്, ആണിന് അതില്ലല്ലോ'; ജാമ്യത്തിന് പിന്നാലെ റീൽസ് പങ്കുവച്ച് ഷിയാസ്

രു ആണിനോട് ദേഷ്യം വന്നാൽ മനഃപൂർവ്വം അവരെ കരിവാരിത്തേക്കാൻ ഇപ്പോൾ സ്ത്രീകൾക്കുള്ള അവകാശങ്ങൾ ദുരുപയോഗം ചെയ്യുന്നുണ്ട്

author-image
മൂവി ഡസ്ക്
New Update
shiyas kareem

വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ നിരപരാധിയാണെന്ന് പരോക്ഷമായി പറയുന്ന റീൽസ് വീഡിയോയുമായി മോഡലും നടനുമായ ഷിയാസ് കരീം. കേസിൽ കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി ഷിയാസിന് ഇടക്കാല ജാമ്യം അനുവദിച്ചത്. ഇതിന് പിന്നാലെ രണ്ട് വീഡിയോ ആണ് നടൻ സമൂഹമാധ്യമത്തിൽ പങ്കുവച്ചത്.

Advertisment

ഇന്ത്യൻ നിയമത്തിൽ സ്ത്രീകൾക്കുള്ള പ്രത്യേക അവകാശത്തെ പറ്റി നടി സാധിക വേണുഗോപാല്‍ ഒരഭിമുഖത്തിൽ പറഞ്ഞ ഭാഗമാണ് ആദ്യത്തേത്. ആൺവിരോധത്തിൽ സ്ത്രീകൾ വ്യാപകമായി ദുരുപയോഗം ചെയ്യുന്ന നിയമമാണ് ഇതെന്നാണ് സാധിക വീഡിയോയില്‍ പറയുന്നത്.

'ഒരു ആണിനോട് ദേഷ്യം വന്നാൽ മനഃപൂർവ്വം അവരെ കരിവാരിത്തേക്കാൻ ഇപ്പോൾ സ്ത്രീകൾക്കുള്ള അവകാശങ്ങൾ ദുരുപയോഗം ചെയ്യുന്നുണ്ട്. ഈ അവകാശം എടുത്തു കളയണം. സ്ത്രീ പോയി എന്തെങ്കിലും കേസ് കൊടുത്തു കഴിഞ്ഞാൽ അപ്പോൾ ആണിനെ അറസ്റ്റു ചെയ്യും. എന്താവശ്യത്തിനാ? ശരിയാണോ തെറ്റാണോ എന്നറിയുന്നതിന് മുമ്പ് ഒരു ദിവസമെങ്കിലും അവൻ ജയിലിൽ കിടക്കുന്നില്ലേ? അതെന്തിന്റെ പേരിലാണ്. ഒരാൺകുട്ടി പെണ്ണിന്റെ പേരിൽ കേസ് കൊടുത്താൽ ആ പ്രിവിലേജ് ഇല്ലല്ലോ. കാശ് അടിച്ചുമാറ്റാനും മറ്റുമായി ഈ നിയമം ദുരുപയോഗം ചെയ്യുന്ന ഒരുപാട് പെൺകുട്ടികളുണ്ട്. തുല്യനിയമത്തെ കുറിച്ചല്ലേ നമ്മൾ പറയുന്നത്. അങ്ങനെയൊരു പ്രിവിലേജ് സ്ത്രീകൾക്കു വേണ്ട. പക്ഷേ, രണ്ടു പേർക്കുമുള്ള നിയമം തുല്യവുമായിരിക്കണം, ശക്തവുമായിരിക്കണം.' - എന്നാണ് അവർ അഭിമുഖത്തിൽ പറയുന്നത്. ഇത് ശരിയാണ് എന്ന കുറിപ്പോടെയാണ് ഷിയാസ് വീഡിയോ പോസ്റ്റ് ചെയ്തത്.

shiyas kareem
Advertisment