പോണ്‍താരം കാഗ്‌നി ലിൻ കാര്‍ട്ടര്‍ ജീവനൊടുക്കി

author-image
മൂവി ഡസ്ക്
New Update
62ff20b9b0d684360794b4de482ae37d6bf08e57d74d577dfa0ba6fe55ee3578.webp

പ്രസ്ത പോണ്‍താരം കാഗ്നി ലിൻ കാർട്ടറിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. അമേരിക്കയിലെ വസതിയിലാണ് 36-കാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Advertisment

അവരുടെ സുഹൃത്തുക്കളാണ് താരം മരിച്ച വിവരം സ്ഥിരീകരിച്ച്‌ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പങ്കുവച്ചത്.കുറച്ചു നാളായി അവർ മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നാണ് വിവരം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ആത്മഹത്യ കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ല. കാർട്ടറുടെ മാതാവ് ടീനയെ സഹായിക്കാൻ സുഹൃത്തുക്കള്‍ ഫണ്ട് കണ്ടെത്താനുള്ള കാമ്ബെയിൻ ആരംഭിച്ചിട്ടുണ്ട്. 2000 മുതലാണ് അവർ പോണ്‍ ഇൻഡസ്ട്രിയിലെത്തുന്നത്. 2019ല്‍ ലോസ് ഏഞ്ചല്‍സിലേക്ക് മാറി, പോള്‍ ഡാൻസില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. ഒഹിയോ സ്റ്റുഡിയോയിലായിരുന്നു പരിശീലനം. 320 നീല ചിത്രങ്ങളിലാണ് അവർ അഭിനയിച്ചത്.

Advertisment