ജീവൻ തിരിച്ചു കിട്ടിയത് ഇങ്ങനെ, വിമാനത്തിൽ മരണത്തെ മുഖാമുഖം കണ്ടു- രശ്മിക മന്ദാന

author-image
മൂവി ഡസ്ക്
New Update
rrr.jpg

നടിമാരായ രശ്മി മന്ദാനയ്‌ക്കും ശ്രദ്ധ ദാസിനും കഴിഞ്ഞ ദിവസം വിമാനത്തിൽ നിന്ന് ലഭിച്ചത് അത്ര മികച്ച അനുഭവമായിരുന്നില്ല. ഇതിന്റെ കാര്യം നടി തന്റെ ഇൻസ്റ്റ​ഗ്രാം പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു. മരണത്തെ മുഖാമുഖം കണ്ടതിനെക്കുറിച്ചും, എങ്ങനെ രക്ഷപ്പെട്ടെന്നുമാണ് അവർ വ്യക്തമാക്കിയത്. ക്ഷേമാന്വേഷണം നടത്തി നിരവധി ആരാധകർ നടിയുടെ പോസ്റ്റിന് താഴെ കമന്റുകളുമായെത്തി.

Advertisment

മുംബൈയിൽ നിന്ന് ഹൈദരാബാദിലേക്കുള്ള യാത്രക്കിടെയായിരുന്നു അപ്രതീക്ഷിത സംഭവം. ടേക്ക് ഓഫിന് പിന്നാലെ വിമാനം മുംബൈ വിമാനത്താവളത്തിൽ തന്നെ തിരിച്ചിറക്കേണ്ടി വന്നു. പറന്നുയർന്ന് 30 മിനിട്ടിനിടെയാണ് വിമാനത്തിന് അടിയന്തര ലാൻഡിം​ഗ് നടത്തേണ്ടിവന്നത്.

സാങ്കേതിക തകരാറിനെ തുടർന്നായിരുന്നു ഇത്. ആർക്കും അപകടമൊന്നുമുണ്ടായില്ലെങ്കിലും യാത്രക്കാർ ഭീതിയിലായി. 17ന് മുംബൈയിൽ നിന്നുള്ള വിസ്താര ഫ്ലൈറ്റാണ് തിരിച്ചിറക്കിയത്. തുടർന്ന് യാത്രക്കാർക്ക് മറ്റൊരു വിമാനം ഏർപ്പെടുത്തി നൽകി. വിമാന കമ്പനി ഇതിനിടെ ലഘു ഭക്ഷണം അടക്കം നൽകിയ ശേഷമാണ് പാസഞ്ചേഴ്സിനെ യാത്രയാക്കിയത്.

Advertisment