/sathyam/media/media_files/yjPrmNXHFX18ZX3tgQBH.webp)
ഒരു തമിഴ് ചിത്രത്തിൽ അഭിനയിക്കാൻ പോയപ്പോഴുണ്ടായ ദുരനുഭവം പങ്കിട്ട് നടി അഷിക അശോകൻ. ഒരു തമിഴ് സിനിമ വന്നു. ഞാൻ പോയി. അതിലേക്ക് എന്നെ വിളിച്ച വ്യക്തി ഒരു കാസ്റ്റിങ് കോർഡിനേറ്റർ പോലും ആയിരുന്നില്ല. പക്ഷേ ഇയാൾ പറയുന്നത് സാമന്തയെയും നയൻതാരയെയും ഒക്കെ സിനിമയിലേക്കു കൊണ്ട് വന്നത് ഇയാളാണെന്നാണ്. സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആയി നിൽക്കുന്ന, ഈ ഇൻഡസ്ട്രയിലേക്ക് വരാൻ ആഗ്രഹിക്കുന്ന എല്ലാ പെൺകുട്ടികൾക്കും ഇയാൾ മെസേജ് അയക്കാറുണ്ട്.
കൂടാതെ നടി പ്രിയ ആനന്ദിനെ സിനിമയിൽ കൊണ്ടുവന്നത് താനാണെന്ന് പറഞ്ഞ് അവരുടെ ഓഡിഷൻ വീഡിയോ ഒക്കെ കാണിച്ചു തന്നു. ഇൻഡസ്ട്രിയിൽ പ്രോമിനന്റ് ആയ പല ആർട്ടിസ്റ്റുകളും ഇയാളുടെ കീഴിലാണ് എന്ന പിക്ച്ചറാണ് തന്നത്. ലോകേഷ് കനകരാജുമായി മീറ്റിങ് ഉണ്ടെന്നൊക്കെ പറഞ്ഞിരുന്നു.
അതോടെ എന്റെ സ്വപ്നമാണ് നടക്കാൻ പോകുന്നത് എന്നൊരു പ്രതീക്ഷ എനിക്ക് വന്നു. അങ്ങനെ ഷൂട്ടിന് പോയി. പൊള്ളാച്ചിയിൽ വെച്ചായിരുന്നു ഷൂട്ട്. 15 ദിവസം ആയിരുന്നു. ഇയാളും വന്നു. ഹീറോയുടെ റൂമിൽ ആയിരുന്നു ഇയാളുടെ താമസം. രാത്രി ഒരു ഒരു മണി രണ്ടു മണി ആകുമ്പോൾ ഇയാൾ വാതിലിൽ വന്ന് മുട്ടും. ഭയങ്കര ഇറിറ്റേറ്റിങ് ആയിരുന്നു.
ഷൂട്ടിന് വേണ്ടി ഞാൻ കാരവനിൽ ഇരിക്കെ ഇയാൾ വന്നിട്ട്, അഷിക ഒരു രണ്ടു മണിക്കൂർ കണ്ണടച്ചാൽ 25 ലക്ഷത്തിന്റെ ഒരു കാർ ഞാൻ ഒരു മാസത്തിനുള്ളിൽ വാങ്ങി തരാമെന്ന് പറഞ്ഞു. അപ്പോൾ ഒന്ന് കൊടുത്തിട്ട് ഇറങ്ങി വരാൻ അറിയാൻ പാടില്ലാഞ്ഞിട്ടല്ല എന്നാൽ തനിക്ക് ഇയാളൊക്കെ എന്ത്! എന്ന സഹതാപമാണ് തോന്നിയത് എന്നാണ് അഷിക പറയുന്നത്.