ഫോട്ടോ എടുക്കാൻ മാറ്റി നിർത്തി; അംബാനിയുടെ മകന്റെ പ്രീവെഡ്ഡിങ് ചടങ്ങിലെ രജനീകാന്തിന്‍റെ പെരുമാറ്റത്തിന് സോഷ്യൽമീഡിയയിൽ വിമർശനം

author-image
മൂവി ഡസ്ക്
New Update
Untitled-1-bbb45.jpg

കഴിഞ്ഞ ദിവസമാണ് ആനന്ദ് അംബാനിയുടെയും രാധിക മെർച്ചന്‍റിന്‍റെയും പ്രീവെഡ്ഡിങ് ആഘോഷം കഴിഞ്ഞത്. വിവിധ മേഖലകളിലെ നിരവധി പ്രമുഖർ ഉൾപ്പടെ പങ്കെടുത്ത ചടങ്ങിന്റെ വിശേഷങ്ങൾ സോഷ്യൽമീഡിയയിൽ അടക്കം വൈറലാണ്.

Advertisment

ആഘോഷങ്ങളിൽ പങ്കെടുക്കാൻ നടന്‍ രജനികാന്തും ഭാര്യ ലത രജനികാന്തും ഐശ്വര്യ രജനികാന്തും എത്തിയിരുന്നു. എന്നാൽ ഇപ്പോൾ ചടങ്ങിൽ പങ്കെടുക്കവേ രജനീകാന്ത് ചെയ്ത ഒരു പ്രവൃത്തി സമൂഹമാധ്യമങ്ങളിൽ വിമർശനത്തിനിടയാക്കിയിരിക്കുകയാണ്.

ചടങ്ങിൽ പങ്കെടുക്കാനായി ഇവർ എത്തിയപ്പോൾ ചുറ്റുമുണ്ടായിരുന്ന ഫോട്ടോഗ്രാഫർമാർ ചിത്രങ്ങൾ പകർത്തിത്തുടങ്ങി. രജനികാന്തിനും കുടുംബത്തിനുമൊപ്പം ഇവരുടെ സഹായിയായ സ്ത്രീയും ഉണ്ടായിരുന്നു. ഇവരുടെ ബാഗ് പിടിച്ചിരുന്നത് സഹായിയായിരുന്നു. എന്നാൽ ഫോട്ടോ എടുക്കാൻ രജനീകാന്തിനും കുടുംബത്തിനുമൊപ്പം സഹായിയും നിന്നു. എന്നാൽ, ഇവരോട് മാറിനിൽക്കാൻ ആണ് രജനീകാന്ത് ആവശ്യപ്പെട്ടത്.

പിന്നിലേക്ക് മാറാൻ രജനീകാന്ത് കൈകൊണ്ട് കാണിച്ചതും ഇവർ ബാഗുമായി പിന്നിലേക്ക് നീങ്ങി. ഈ ദൃശ്യങ്ങൾ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. ഇതോടെ രജനികാന്തിന്റെ ഈ പ്രവൃത്തിക്ക് വിമർശനമുയരുകയാണ്. നിരവധികമന്റുകളാണ് ഇതിനെതിരെ വരുന്നത്. അതേസമയം, രജനീകാന്ത് ചെയ്തതിൽ തെറ്റില്ലെന്നും ഫാമിലി ഫോട്ടോയെടുക്കുമ്പോഴാണ് സഹായിയോട് അദ്ദേഹം മാറിനിൽക്കാൻ ആവശ്യപ്പെട്ടതെന്നും ആരാധകപക്ഷം പറയുന്നത്.

Advertisment