'വിവാഹ വാഗ്ദാനം നൽകിയിരുന്നു, മുമ്പ് വിവാഹം കഴിച്ചത് യുവതി മറച്ചുവെച്ചു'; ഷിയാസ് കരീമിന്റെ മൊഴി

ഷിയാസിനെ ഹോസ്ദുർഗ് ജുഡീഷ്യൻ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒന്നിൽ ഹാജരാക്കും.

author-image
മൂവി ഡസ്ക്
New Update
shiyas kareem sorry

കാസർകോട്: യുവതിക്ക് വിവാഹ വാഗ്ദാനം നൽകിയിരുന്നതായി അറസ്റ്റിലായ നടൻ ഷിയാസ് കരീമിന്റെ മൊഴി.നേരത്തെ വിവാഹം കഴിച്ച വിവരവും ആദ്യ വിവാഹത്തിൽ മകനുള്ളതും യുവതി തന്നിൽ നിന്ന് മറച്ചു വെച്ചു. ലൈംഗിക പീഡനമുണ്ടായിട്ടില്ലെന്നും ഷിയാസ് പൊലീസിന് മൊഴിനൽകി. ഷിയാസിനെ ഹോസ്ദുർഗ് ജുഡീഷ്യൻ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒന്നിൽ ഹാജരാക്കും.

Advertisment

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ നടൻ ഷിയാസ് കരീമിന്റെ അറസ്റ്റ് ഇന്നാണ് രേഖപ്പെടുത്തിയത്. ഇന്നലെ ചെന്നൈയിൽ നിന്ന് കസ്റ്റഡിയിലെടുത്ത ഷിയാസിനെ ഇന്ന് പുലർച്ചെയാണ് കാസർകോട് ചന്ദേര പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്. ഷിയാസ് കരീമിന് ഹൈക്കോടതി ഉപാധികളോടെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.

shiyas kareem
Advertisment