/sathyam/media/media_files/MPQz4zYu2v8FyI3X3rgd.webp)
പ്രാഞ്ചിയേട്ടൻ സിനിമയിൽ മമ്മൂട്ടിയുമൊത്ത് അഭിനയിച്ചതിന്റെ അനുഭവം പങ്കിട്ട് പ്രിയാമണി. സിനിമയിൽ തൃശൂർ ഭാഷയിൽ സംസാരിക്കാൻ വേണ്ടി അദ്ദേഹം തന്നെ ഒരുപാട് സഹായിച്ചിട്ടുണ്ടെന്ന് പ്രിയാമണി പറയുന്നു. തന്നെ ചവിട്ടുന്ന സീനൊക്കെ വളരെ ശ്രദ്ധയോടെ അനുവാദം ചോദിച്ചിട്ടാണ് മമ്മൂട്ടി ചെയ്തതെന്നും പ്രിയാമണി പറഞ്ഞു.
പ്രാഞ്ചിയേട്ടൻ സിനിമയിൽ തൃശ്ശൂർ സ്ലാങ്ങ് പറയാൻ എനിക്ക് മമ്മൂട്ടി സാർ ഒരുപാട് ഹെല്പ് ചെയ്‌തു. ഇങ്ങനെ പറയണം ഇങ്ങനെ പറഞ്ഞാൽ നന്നായിരിക്കും എന്നെല്ലാം പറഞ്ഞു തന്ന് ഒരുപാട് സഹായിച്ചിട്ടുണ്ട്. അതിലെ ചവിട്ടുന്ന സീനൊക്കെ എന്നോട് ഒരുപാട് പ്രാവശ്യം അനുവാദം ചോദിച്ചിട്ടാണ് അദ്ദേഹം ചെയ്തത്. 'ഞാൻ പതിയെ തള്ളുകയുള്ളൂ, മുഴുവനായിട്ട് ചവിട്ടില്ല' എന്നൊക്കെ പറഞ്ഞു. ഞാൻ പറഞ്ഞു കുഴപ്പമില്ല ചെയ്തോളൂ എന്ന്.
ഏയ്, ഞാൻ അങ്ങനെ ചെയ്യാറില്ല. ഞാൻ ജസ്റ്റ് തള്ളുക മാത്രമേ ചെയ്യുള്ളൂ' എന്നൊക്കെ പറഞ്ഞാണ് അദ്ദേഹം അത് ചെയ്തത്. സിനിമയിൽ എന്നെ മമ്മൂട്ടി സാർ ഹെൽപ്പ് ചെയ്‌തിട്ടുണ്ട്," എന്നായിരുന്നു പ്രിയാമണിയുടെ വാക്കുകൾ. ചിത്രത്തിലൂടെ ആ വർഷത്തെ മികച്ച നടിക്കുള്ള ഫിലിം ഫെയർ അവാർഡ് പ്രിയാമണിക്ക് ലഭിച്ചിരുന്നു.