New Update
/sathyam/media/media_files/VEGoDmxtXYrSocAPkCoU.jpg)
വരലക്ഷ്മി ശരത് കുമാർ വിവാഹിതയാവുന്നു. നിക്കോളായ് സച്ച്ദേവിനെയാണ് താരം വിവാഹം കഴിക്കാൻ തീരുമാനിച്ചത്. മുംബൈയിൽ വെച്ച് നടന്ന ചടങ്ങിൽ ഇരുവരുടേയും വിവാഹനിശ്ചയം കഴിഞ്ഞു. ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
Advertisment
തെന്നിന്ത്യൻ സൂപ്പർ താരം ശരത്കുമാറിന്റെ മകളാണ് വരലക്ഷമി. ശരത്കുമാറിന്റെ ഭാര്യയും നടിയുമായ രാധിക ശരത്കുമാർ ആണ് വരലക്ഷ്മിയുടെ വിവാഹനിശ്ചയ വിശേഷങ്ങൾ സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചത്. വരലക്ഷ്മിയും നിക്കോളായ് സച്ച്ദേവും കഴിഞ്ഞ 14 വർഷമായി സൗഹൃദത്തിലായിരുന്നു. വിവാഹം ഈ വർഷം തന്നെ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ഗാല്ലറിസ്റ്റാണ് നിക്കോളായ്.
നിരവധി പേരാണ് ദമ്പതികൾക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്. നടൻ ശരത്‌കുമാറിൻ്റെ ആദ്യ ഭാര്യ ഛായയുടെ മകളാണ് വരലക്ഷ്മി. വരലക്ഷ്മിക്ക് പുറമേ പൂജ എന്ന മകൾ കൂടിയുണ്ട് ഈ ദമ്പതിമാര്‍ക്ക്.