ഇതിഹാസ സം​ഗീതജ്ഞന്റെ ജീവിതയാത്ര; ‘ഇളയരാജ’യായി ധനുഷ്; ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ

author-image
മൂവി ഡസ്ക്
New Update
ilacccyaraja.jpg

പ്രശസ്ത സം​ഗീതജ്ഞന്റെ ജീവിത യാത്രയെ പ്രമേയമാക്കി ധനുഷ് നായകനായെത്തുന്ന ‘ഇളയരാജ’യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ധനുഷ് തന്നെയാണ് സമൂഹമാദ്ധ്യമത്തിലൂടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പങ്കുവച്ചത്. ‘ആദരവ്’എന്ന് കുറിച്ചുകൊണ്ടാണ് ധനുഷ് ഫസ്റ്റ്ലുക്ക് ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവച്ചത്.

Advertisment

ധനുഷിനെ നായകനാക്കി ‘ക്യാപ്റ്റൻ മില്ലർ’ സംവിധാനം ചെയ്ത അരുൺ മാതേശ്വരൻ തന്നെയാണ് ഇളയരാജയും സംവിധാനം ചെയ്യുന്നത്. ന​ഗരമദ്ധ്യത്തിൽ അകലത്തേക്ക് നോക്കി നിൽക്കുന്ന ധനുഷിന്റെ പുറകിൽ നിന്നുള്ള ചിത്രമാണ് ഫസ്റ്റ്ലുക്കിൽ കാണാൻ സാധിക്കുന്നത്. തെന്നിന്ത്യയിലെ സംഗീത സം‌വിധായകനും, ഗായകനും, ഗാന രചയിതാവുമായ ഇളയരാജയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രമൊരുങ്ങുന്നത്.

2025-ൽ ചിത്രം പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ. ധനുഷ് ഇളയരാജയായി എത്തുമ്പോള്‍ ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷകരുടെ ആകാംക്ഷകളും വാനോളമാണ്. വൻ താരനിരയായിരിക്കും ചിത്രത്തിൽ എത്തുക എന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

Advertisment