Advertisment

അപ്രതീക്ഷിത വേർപാട്; ധൂം സംവിധായകൻ സഞ്ജയ് ഗാന്ധ്വി അന്തരിച്ചു

2000-ത്തിൽ ഇറങ്ങിയ ‘തേരെ ലിയേ’ ആയിരുന്നു സഞ്ജയുടെ ആദ്യ ചിത്രം.

author-image
മൂവി ഡസ്ക്
Nov 19, 2023 14:42 IST
New Update
sanjay-1.jpg

സംവിധായകൻ സഞ്ജയ് ഗാന്ധ്വി അന്തരിച്ചു. 56 വയസായിരുന്നു. ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം. ധൂം, ധൂം 2 എന്നീ സിനിമകളിലൂടെ ഏറെ പ്രശസ്തനായ സംവിധായകനാണ് സഞ്ജയ് ഗാന്ധ്വി. ഹൃത്വിക് റോഷനും അഭിഷേക് ബച്ചനും പ്രധാന താരങ്ങളായി എത്തിയ ഇരുചിത്രങ്ങളും വലിയ വിജയമായിരുന്നു.

2000-ത്തിൽ ഇറങ്ങിയ ‘തേരെ ലിയേ’ ആയിരുന്നു സഞ്ജയുടെ ആദ്യ ചിത്രം. എന്നാൽ ഇത് വേണ്ടത്ര ശ്രദ്ധ നേടിയിരുന്നില്ല. ശേഷം 2004ൽ ധൂം ഇറങ്ങുകയും സിനിമ ഹിറ്റാവുകയും ചെയ്തതോടെയാണ് സംവിധായകനെന്ന നിലയിൽ സഞ്ജയ് പ്രശസ്തനാകുന്നത്. മേരെ യാർ കി ഷാദി ഹേ, കിഡ്‌നാപ് എന്നീ ചിത്രങ്ങളും സഞ്ജയുടെ സംവിധാനത്തിൽ പിറന്നവയായിരുന്നു.

#sanjay gandhi
Advertisment