/sathyam/media/media_files/G7oguWhbMY5elNCdrW6n.webp)
ലക്ഷ്മിയുമായി പിരിഞ്ഞതിനെക്കുറിച്ചും മകൾ ഐശ്വര്യുമായി ലക്ഷ്മിക്കുണ്ടായ പ്രശ്നത്തെക്കുറിച്ചും സംസാരിച്ച് മോഹൻ ശങ്കർ. ഐശ്വര്യക്ക് 12-13 വയസാകുന്നത് വരെയും ഞാൻ ഒപ്പമുണ്ടായിരുന്നു. അവളുമായി ഇപ്പോൾ സംസാരിക്കാറില്ല. വല്ലപ്പോഴും ഫോൺ ചെയ്യും. ഞാൻ ഉപദേശിച്ചിട്ടും അവളും ചില തെറ്റുകൾ ചെയ്തു. ഒരു ഘട്ടത്തിൽ ഞാൻ അവൾ പഠിക്കുന്ന സ്കൂളിൽ പോയി കണ്ടു, നീ എന്റെ കൂടെ വന്ന് നിൽക്കുമോ എന്ന് ചോദിച്ചു. അവൾ കരയാൻ തുടങ്ങി. എങ്ങനെ അത് സാധിക്കുമെന്ന് ഐശ്വര്യ ചോദിച്ചു. താൻ ഐശ്വര്യയുടെ ബയോളജിക്കൽ ഫാദറല്ല. അതിനാൽ എനിക്കൊപ്പം അവളെ വിടാൻ നിയമപരമായി പറ്റില്ല'
ലക്ഷ്മി കുറച്ച് വെറി പിടിച്ചവളാണ്. മകളുടെ പോക്ക് കണ്ടപ്പോൾ അവളോട് പ്രതികാരം ചെയ്യാൻ ലക്ഷ്മി തീരുമാനിച്ചു. നിങ്ങളോട് പ്രതികാരം ചെയ്യുമെന്ന് മകൾ പറഞ്ഞപ്പോൾ ലക്ഷ്മി ചെയ്തത് മറ്റൊരു പെൺകുട്ടിയെ ദത്തെടുടുക്കുകയാണ്. അമ്മയെന്ന നിലയിലുള്ള സ്നേഹം കൊണ്ടല്ല ലക്ഷ്മി ദത്തെടുത്തത്. ഐശ്വര്യയെ പാഠം പഠിപ്പിക്കാനാണ്.
ലക്ഷ്മി അമ്മയെയും മകളെയും ഒതുക്കി നിർത്തി. വീട്ടിലേക്ക് വരാൻ സമ്മതിച്ചില്ല. ഐശ്വര്യയും മുത്തശ്ശിയും മറ്റൊരിടത്താണ് താമസിച്ചത്. ഒരു ദിവസം ഐശ്വര്യ എന്നെ ഫോൺ ചെയ്തു. അപ്പാ എനിക്ക് നിങ്ങളെ കാണണമെന്ന് പറഞ്ഞു. ശരിയെന്ന് പറഞ്ഞ് ഞാൻ പോയി. ഏതോ ഒരാളെ വിവാഹം ചെയ്യുന്നെന്ന് പറഞ്ഞു.
ലക്ഷ്മിയോട് ഡിവോഴ്സ് വേണമെന്ന് ഞാനാണ് ആദ്യം പറഞ്ഞത്. ഞങ്ങൾ രണ്ട് ബെഡ് റൂമിൽ താമസമായി. 1985 ൽ വിംബിൾഡൺ ഫൈനൽ. ഞാൻ ഫൈനൽ കാണുമ്പോൾ ഐശ്വര്യയും വന്ന് ഇരുന്നു. അവൾ പെട്ടെന്ന് കരയാൻ തുടങ്ങി. എന്താണെന്ന് ചോദിച്ചപ്പോൾ നിങ്ങളില്ലാത്ത സമയത്ത് അമ്മ മറ്റൊരു പുരുഷനുമായി ഇടയ്ക്കിടെ സംസാരിക്കുന്നെന്ന് പറഞ്ഞു. അന്ന് ഞാൻ എന്റെ വസ്ത്രങ്ങളുള്ള സ്യൂട്ട് കേസുമെടുത്ത് അവളുടെ വീട്ടിൽ നിന്ന് പുറത്തിറങ്ങി.