ഭർത്താവ് ഹിന്ദുവാണ്, എല്ലാ ദൈവങ്ങളും ഞങ്ങൾക്ക് ഒരുപോലെ. എന്റെ വീട്ടിലെ പൂജാമുറിക്കും പ്രത്യേകതയുണ്ട്- ശരണ്യ പൊൻവണ്ണൻ

author-image
മൂവി ഡസ്ക്
New Update
saranya-1701256544.jpg

തമിഴ് സിനിമാ പ്രേക്ഷകർക്ക് സുപരിചിതയാണ് നടി ശരണ്യ പൊൻവണ്ണൻ. എന്നാൽ നടി ജനിച്ചത് കേരളത്തിലാണെന്ന് പലർക്കും അറിയില്ല.  നടനും സംവിധായകനുമായ പൊൻ‌വണ്ണനെയാണ് ശരണ്യ വിവാഹം ചെയ്തത്. ശരണ്യയുടെ അഭിമുഖമാണിപ്പോൾ ശ്രദ്ധ നേടുന്നത്. 

Advertisment

എല്ലാ വീട്ടിലും പൂജാമുറിക്ക് വലിയ പ്രാധാന്യമുണ്ട്. എന്നാൽ അതിനേക്കാൾ പ്രത്യേകത എന്റെ വീട്ടിലെ പൂജാമുറിക്കുണ്ട്. എന്റെ ഭർത്താവ് ഹിന്ദുവാണ്. ഞാൻ റോമൻ കാത്തലിക്കും. ഇത്രയും വർഷമായിട്ടും മതത്തെക്കുറിച്ച് ഒരു സംസാരം പോലും ‍ഞങ്ങളുടെ വീട്ടിൽ നടന്നിട്ടില്ല. ഏതാണ് മതമെന്ന് ചോദിച്ചാൽ മക്കൾ മറുപടി പറയാതെ ചിരിക്കും. നിങ്ങൾ ചൈനക്കാരനെ കല്യാണം കഴിച്ചാൽ പോലും എനിക്ക് ഓക്കെയാണെന്ന് ഞാനവരെ കളിയാക്കും. അത്രയും ഓപ്പണാണ് ഞങ്ങൾ. എല്ലാം ദൈവവും ഞങ്ങൾക്ക് ഒന്നാണ്.

എല്ലാ ക്ഷേത്രങ്ങളിലും പോകും. എല്ലാ ആരാധനാലയങ്ങളിലും പോകുമെന്നും ശരണ്യ പൊൻവണ്ണൻ അന്ന് ചൂണ്ടിക്കാട്ടി. പൂജാമുറിയിൽ എല്ലാ ദൈവങ്ങളുടെ ഫോട്ടോയുണ്ട്. പൂജാമുറിയിലെ ജീസസിന്റെ ചിത്രം എന്റെ ഭർത്താവ് പെയ്ന്റ് ചെയ്തതാണ്. അദ്ദേഹം ഒരു ഹിന്ദുവാണെങ്കിലും എന്നേക്കാളും ബൈബിൾ പഠിച്ചിട്ടുണ്ട്. അദ്ദേഹം വളരെ നല്ല മനുഷ്യനാണ്. അങ്ങനെയൊരു ഭർത്താവിനെ കിട്ടിയത് എന്റെ ഭാ​ഗ്യമാണ്.

പൂജാമുറിയിലെ അമ്മയുടെ ഫോട്ടോയും ശരണ്യ അന്ന് കാണിച്ചു. എന്റെ കല്യാണത്തിന് മുമ്പാണ് അമ്മ മരിച്ചത്. അമ്മ എനിക്ക് ദൈവമാണ്. എന്റെ കുടുംബത്തിലെ എല്ലാ നല്ല കാര്യങ്ങൾക്കും എന്റെ അമ്മയാണ് കാരണം. അമ്മയുടെ ഫോട്ടോ ദൈവത്തിനൊപ്പം വെക്കരുതെന്ന് പലരും പറയും. പക്ഷെ താനതൊന്നും കാര്യമാക്കാറില്ലെന്നും ശരണ്യ പൊൻവണ്ണൻ അന്ന് വ്യക്തമാക്കി.

saranya ponvannan
Advertisment