ഒരു ചിത്രത്തിന് വാങ്ങുന്ന പ്രതിഫലം ഏഴ് കോടി, ഔഡി ക്യൂ 7, ബെൻസ് ഇ-ക്ലാസ് തുടങ്ങിയ ആഡംബര കാറുകളും ചെന്നൈയിൽ  ആഡംബര ബംഗ്ലാവും, ആര്യയുടെ ആസ്തി ഇങ്ങനെ

author-image
മൂവി ഡസ്ക്
New Update
arya1-1702305459.jpg

നടനും നിർമ്മാതാവുമായ ആര്യക്ക് തമിഴകത്തും മലയാളത്തിലും ആരാധകർ നിരവധിയാണ്. ദി ഷോ പീപ്പിൾ എന്നതാണ് ആര്യയുടെ നിർമാണ കമ്പനിയുടെ പേര്. അമരകാവ്യം, ജീവ, ദി ഗ്രേറ്റ് ഫാദർ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ ദി ഷോ പീപ്പിൾ എന്ന ആര്യയുടെ നിർമാണ കമ്പനി നിർമിച്ചതാണ്. ഈ പ്രൊഡക്ഷൻ കമ്പനിയിലൂടെ കോടിക്കണക്കിന് രൂപയാണ് താരം സമ്പാദിക്കുന്നത്. ഇത് കൂടാതെ ആര്യ ചെന്നൈയിൽ ഒരു റസ്റ്റോറന്റും നടത്തുന്നുണ്ട്. അദ്ദേഹത്തിന്റെ റെസ്റ്റോറന്റിലെ വൈവിധ്യമാർന്ന അറേബ്യൻ വിഭവങ്ങൾ വളരെ ജനപ്രിയമാണ്.

Advertisment

വേളാച്ചേരി, അണ്ണാനഗർ തുടങ്ങിയ പ്രദേശങ്ങളിലും ആര്യയുടെ റെസ്റ്റോറന്റിന് ശാഖകളുണ്ട്. ഈ റെസ്റ്റോറന്റിലൂടെ ആര്യ മികച്ച വരുമാനം നേടുന്നുണ്ട്. ബിസിനസിൽ നിന്ന് മാത്രം ആര്യയുടെ ആസ്തി 80 കോടി രൂപ വരും. ഒരു ചിത്രത്തിന് ഏഴ് കോടിയോളം രൂപയാണ് അദ്ദേഹം പ്രതിഫലം വാങ്ങുന്നത്. ഔഡി ക്യൂ 7, ബെൻസ് ഇ-ക്ലാസ് തുടങ്ങിയ ആഡംബര കാറുകളും ചെന്നൈയിൽ ഒരു ആഡംബര ബംഗ്ലാവും അദ്ദേഹത്തിനുണ്ട്. ഇത് കൂടാതെ റിയൽ എസ്റ്റേറ്റിലും കോടിക്കണക്കിന് രൂപയുടെ നിക്ഷേപം ആര്യ നടത്തിയിട്ടുണ്ട്.

Advertisment