മാസ്സാണ് മുത്താണ് മന്ദാകിനി, ചിരിയുടെ മാമാങ്കവുമായി ‘മന്ദാകിനി’, അൽത്താഫ് സലീമും അനാർക്കലി മരക്കാറും പ്രധാന വേഷത്തിലെത്തിയ സിനിമക്ക് ​ഗംഭീര അഭിപ്രായം

author-image
മൂവി ഡസ്ക്
Updated On
New Update
a3.jpg.webp

ഒരു കല്യാണവും തുടർന്നുണ്ടാകുന്ന സംഭവ ബഹുലമായ നിമിഷങ്ങളും കോർത്തിണക്കിയ ഫാമിലി എൻരർടെയിന്മെന്റ് സിനിമയാണ് മന്ദാകിനി. അൽത്താഫ് സലീമും അനാർക്കലി മരക്കാറുമാണ് പ്രദാന വേഷത്തിലെത്തിയത്. സിനിമയിലെ എല്ലാ കഥാപാത്രങ്ങളും ഒന്നിനൊന്ന് മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. നവാ​ഗത സംവിധായകനായ വിനോദ് ലീല വലിച്ചു കെട്ടാതെ ഹ്യൂമർ പറഞ്ഞു എന്നതാണ് സിനിമയുടെ പ്രധാന സവിശേഷത.

Advertisment

അൽത്താഫും അനാർക്കലിയും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ വിവാഹത്തിലൂടെയാണ് ചിത്രം ആരംഭിക്കുന്നത്. ആരോമലിന്റെ വിവാഹദിനം രാവിലെ തുടങ്ങി രാത്രി വരെയുള്ള സംഭവങ്ങൾ ഒരു ചങ്ങലയുടെ കണ്ണികൾ പോലെ ചേർത്ത് കൊരുത്തിരിക്കുകയാണ് സംവിധായകൻ. കോമഡി രം​ഗങ്ങൾ മനോഹരമായി കെെകാര്യം ചെയ്യാറുള്ള അൽത്താഫിന്റെ കെെകളിൽ നായക കഥാപാത്രം ഭദ്രമായിരുന്നു. നായികയായ അനാർക്കലിയും തന്റെ വേഷം ഭം​ഗിയാക്കി. ​വിനോദ് തട്ടിൽ, ഗണപതി എസ് പൊതുവാൾ, അശ്വതി ശ്രീകാന്ത്, പ്രിയ വാര്യർ, ജാഫർ ഇടുക്കി തുടങ്ങിയവരും ചിത്രത്തിലെ 
അവരവരുടെ വേഷം ​ഗംഭീരമാക്കി.

അൽത്താഫിന് പുറമെ ജൂഡ് ആന്തണി, ജിയോ ബേബി, അജയ് വാസുദേവ്, ലാൽ ജോസ് എന്നീ സംവിധായകരുടെ സാന്നിധ്യം ചിത്രത്തിലുണ്ടെന്നതും പ്രത്യേകതയാണ്. എല്ലാത്തരം ഓഡിയൻസിനെയും തൃപ്തിപ്പെടുത്തുന്ന ചിത്രം ചിരിയുടെ രസക്കാഴ്‌ച ആയിരിക്കുമെന്ന കാര്യമാണ് കണ്ടിറങ്ങിയവർ ഒന്നടങ്കം പറയുന്നത്

Mandakini Review | Unni Vlogs Cinephile #unnivlogs #unnivlogscinephile #unnivlog #unnivlogsreview #mandakini #altafsalim #anarkalimarikar

Posted by Unni Vlogs on Friday, May 24, 2024

Advertisment