നടി അരുന്ധതി നായരുടെ നില ഗുരുതരമായി തുടരുന്നു; മൂന്നുദിവസമായി വെന്‍റിലേറ്ററില്‍

author-image
മൂവി ഡസ്ക്
New Update
Arundhathi Nair.jpg

തിരുവനന്തപുരം: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന നടി അരുന്ധതി നായരുടെ നില ഗുരുതരമായി തുടരുന്നു. മൂന്നു ദിവസമായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെന്‍റിലേറ്ററിലാണ് താരം. വ്യാഴാഴ്ച സ്‌കൂട്ടറില്‍ പോകുമ്പോള്‍ കോവളം ഭാഗത്താണ് അപകടമുണ്ടായത്. ചികിത്സയ്ക്ക് സഹായം ആവശ്യമാണെന്നു കാണിച്ച് സുഹൃത്തും നടിയുമായ ഗോപിക അനില്‍ ഉള്‍പ്പെടെയുള്ളവര്‍ സമൂഹമാധ്യമത്തിലൂടെ അഭ്യര്‍ഥന നടത്തിയിട്ടുണ്ട്.

Advertisment

''എന്റെ സുഹൃത്ത് അരുന്ധതി ഒരപകടത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. അരുന്ധതിയുടെ ആരോഗ്യസ്ഥിതി സങ്കീര്‍ണമാണ്. വെന്‍റിലേറ്ററില്‍ ജീവനുവേണ്ടി പോരാടുകയാണ്. ആശുപത്രിച്ചെലവുകള്‍ താങ്ങാവുന്നതിനും അപ്പുറമാണ്. നിങ്ങളാല്‍ കഴിയുംവിധം സഹായിക്കുക'' ഗോപിക ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

മലയാളം,തമിഴ് സിനിമകളില്‍ നായികാവേഷം അവതരിപ്പിച്ചിട്ടുള്ള താരമാണ് അരുന്ധതി. ഹിറ്റ് ചിത്രം 'സൈത്താനി'ലെ നായികയായിരുന്നു. 2018-ല്‍ പുറത്തിറങ്ങിയ 'ഒറ്റയ്ക്കൊരു കാമുകന്‍' എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലെ അരങ്ങേറ്റം.

Advertisment