/sathyam/media/media_files/Gw63toWGmLIidz2l7wym.jpg)
ഈ വര്‍ഷം ഗൂഗിളില്‍ ഏറ്റവുമധികം പേര്‍ തിരഞ്ഞ തമിഴ് നടി എന്ന സ്ഥാനം സ്വന്തമാക്കി തൃഷ കൃഷ്ണന്‍ സ്വന്തമാക്കിയിരിക്കുന്നത്. പൊന്നിയിന്‍ സെല്‍വന്‍, വിജയ് ചിത്രം ലിയോയിലെ നായികാ വേഷം എന്നിവയിലൂടെയാണ് താരം തിരിച്ചുവരവ് നടത്തിയത്. പിന്നീടുണ്ടായ വിവാദങ്ങളും അതിലെ പ്രതികരണങ്ങളും താരത്തെ വാര്‍ത്തയില്‍ തന്നെ നിലനിര്‍ത്തി. ഇതായിരിക്കാം ഗൂഗിളില്‍ ഏറ്റവുമധികം തിരഞ്ഞ തമിഴ് നടി എന്ന സ്ഥാനം താരത്തെ തേടിയെത്താന്‍ കാരണം.
പട്ടികയില്‍ രണ്ടാം സ്ഥാനത്ത് നയന്‍താരയാണ്. കിംഗ് ഖാന്‍ ഷാരൂഖ് ഖാനൊപ്പം നയന്‍താര ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച വര്‍ഷമായിരുന്നു ഇത്. ജവാനിലൂടെയായിരുന്നു നയന്‍സിന്റെ ബോളിവുഡ് അരങ്ങേറ്റം. സാമന്ത റൂത്ത് പ്രഭു ആണ് മൂന്നാം സ്ഥാനത്ത്. ഈ വര്‍ഷം രണ്ട് പ്രധാന ചിത്രങ്ങളായ ശാകുന്തളം, കുശി എന്നിവയില്‍ സാമന്ത വേഷമിട്ടു. തന്റെ രോഗവും വിവാഹമോചനവും സംബന്ധിച്ച വാര്‍ത്തകളാലും സാമന്ത ലൈം ലൈറ്റില്‍ നിറഞ്ഞ് നിന്നു.