/sathyam/media/media_files/wa77iLH1LHZrUIKs3R4d.jpg)
തമിഴ് സീരിയൽ മേഖലയിൽ ശ്രദ്ധയെ നടിമാരിൽ ഒരാൾ ആണ് റീഹാന. സീരിയൽ രംഗത്ത് നടക്കുന്നത് ലൈംഗിക ചൂഷണങ്ങളെ കുറിച്ച് തുറന്നു പറയുകയാണ് താരം. സിനിമ മേഖലയിലും സീരിയൽ മേഖലയിലും ഒക്കെ കാസ്റ്റിംഗ് കൗച്ച് നിലവിലുണ്ട് എന്നും താരം പറയുന്നു. മകൾക്ക് നല്ല അവസരം ലഭിക്കുവാൻ വേണ്ടി ചിലരുടെ കൂടെ കിടക്കുവാൻ പോലും തയ്യാറായ ഒരു അമ്മയെ തനിക്ക് നേരിട്ട് പരിചയമുണ്ട്.
മകൾക്ക് നല്ല അവസരം വാഗ്ദാനം ചെയ്തു കൊണ്ടാണ് ഇവരെ ചിലർ പറ്റിച്ചിരുന്നത്. എന്നാൽ ആ പെൺകുട്ടിക്ക് പിന്നീട് വേഷം ലഭിച്ചതുമില്ല. അവിടെ ആരാണ് യഥാർത്ഥത്തിൽ തെറ്റുകാർ എന്നും നടി ചോദിക്കുന്നുണ്ട്. അവസരം നൽകാമെന്ന് പറഞ്ഞ് പറ്റിച്ചവരാണോ അതോ അവരുടെ വാഗ്ദാനത്തിൽ വീണുപോയവരാണോ എന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കില്ല. സിനിമയിലും സീരിയലിലും ഒക്കെ അവസരം നൽകാമെന്ന് പറഞ്ഞ് ചില ആളുകൾ നമ്പര് വാങ്ങും.
പിന്നീട് അവർ മെസ്സേജ് അയക്കും നല്ല നടിയാണ് സുന്ദരിയാണ് എന്നൊക്കെ പറഞ്ഞായിരിക്കും മെസ്സേജ് പിന്നീട് അവരുടെ സ്വരം മാറിത്തുടങ്ങും. അഡ്ജസ്റ്റ്മെന്റ് ആവശ്യപ്പെടും. അങ്ങനെ ഒരിക്കൽ ഒരാൾ ചെയ്തപ്പോൾ താൻ അവരെ ബ്ലോക്ക് ചെയ്യുകയാണ് ചെയ്തത്. തൊട്ടടുത്ത ദിവസം തന്നെ ആ പ്രോജക്ടിൽ നിന്നും താൻ പുറത്തായി. ഒരുപാട് ആളുകൾ അഡ്ജസ്റ്റ് തയ്യാറായി കൊണ്ടാണ് കരിയർ മുന്നോട്ട് കൊണ്ടുപോകുന്നത് എന്നും താരം പറയുന്നു