Advertisment

നിനക്ക് വേണ്ടിയാണ് ഞാൻ ജീവിക്കുന്നത്; മകൾക്ക് ആശംസയുമായി ഐശ്വര്യ റായ്

എന്റെ മലാഖയായ ആരാധ്യ, നിന്നെ അനന്തമായും നിരുപാധികമായും, യാതൊരു പരിധിയില്ലാതേയും ഞാൻ സ്നേഹിക്കുന്നു. നീയാണ് എന്റെ ജീവിതത്തിലെ പരമമായ സ്നേഹം.

author-image
മൂവി ഡസ്ക്
New Update
2119813-aiswarya-rai-aradhya.webp

മകൾ ആരാധ്യ ബച്ചന് ഹൃദയസ്പർശിയായ പിറന്നാൾ ആശംസ നേർന്ന് ഐശ്വര്യ റായ് ബച്ചൻ. ആരാധ്യക്കൊപ്പമുള്ള ഒരു പഴയ ചിത്രം പങ്കുവെച്ചുകൊണ്ടാണ് ആശംസ അറിയിച്ചത്. 

Advertisment

'എന്റെ മലാഖയായ ആരാധ്യ, നിന്നെ അനന്തമായും നിരുപാധികമായും, യാതൊരു പരിധിയില്ലാതേയും ഞാൻ സ്നേഹിക്കുന്നു. നീയാണ് എന്റെ ജീവിതത്തിലെ പരമമായ സ്നേഹം. ഞാൻ ജീവിക്കുന്നതും ശ്വസിക്കുന്നതും നിനക്ക് വേണ്ടി മാത്രമാണ്. എന്റെ ജീവന് സന്തോഷകരമായ പന്ത്രണ്ടാം ജന്മദിനാശംസകൾ. ദൈവം എപ്പോഴുംഅനുഗ്രഹിക്കട്ടെ. നിന്നെ ഞാൻ ഒരുപാടൊരുപാട് സ്നേഹിക്കുന്നു, നീയാണ് ഏറ്റവും മികച്ചത്'- ഐശ്വര്യ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

മകൾക്ക് പിറന്നാൾ ആശംസനേർന്ന് അഭിഷേക് ബച്ചനും എത്തിയിട്ടുണ്ട് . 'എന്റെ രാജകുമാരിക്ക് പിറന്നാൾ ആശംസകൾ. ഞാൻ നിന്നെ വളരെയധികം സ്നേഹിക്കുന്നു'- ആരാധ്യയുടെ പഴയ ചിത്രത്തിനൊപ്പം കുറിച്ചും. താരങ്ങളുടെ പിറന്നാൾ ആശംസ വൈറലായിട്ടുണ്ട്. താരപുത്രിക്ക് ആശംസയുമായി ആരാധകരും ബോളിവുഡ് സിനിമാ ലോകവും എത്തിയിട്ടുണ്ട്.

സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴാണ് ഐശ്വര്യ റായ് വിവാഹിതയാകുന്നത്. മകളുടെ ജനനത്തോടെ ബോളിവുഡിൽ നിന്ന് അപ്രത്യക്ഷമായ താരറാണി ആരാധ്യ മുതിർന്നതിന് ശേഷമാണ് പിന്നീട് അഭിനയിക്കുന്നത്. മണിരത്നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗത്തിലാണ് നടി ഏറ്റവും ഒടുവിൽ അഭിനയിച്ചത്.

നവംബർ 1 ന് ഐശ്വര്യയുടെ 50ാം പിറന്നാളായിരുന്നു. അര്‍ബുദ രോഗികളുടെ ക്ഷേമത്തിനായി സംഘടിപ്പിച്ച പ്രത്യേക പരിപാടിക്കിടെയായിരുന്നു പിറന്നാൾ ആഘോഷിച്ചത്. വേദിയിൽ അമ്മയെക്കുറിച്ച് വാചാലയായി ആരാധ്യ എത്തിയിരുന്നു.'അമ്മ ചെയ്യുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ലോകത്തിന് സഹായകരമാകുന്നതാണ് എന്റെ അമ്മ ചെയ്യുന്നത്. ചുറ്റുമുള്ളവരെ അമ്മ സഹായിക്കുന്നു. നിങ്ങള്‍ ചെയ്യുന്നത് വളരെ മികച്ച കാര്യമാണ്- എന്നാണ് ആരാധ്യ പൊതുവേദിയിൽ പറഞ്ഞത്.

Asiswrya Rai
Advertisment